Kerala
ഗുഡ്‌സ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
വീരമണി പ്രദേശത്തെ അര്‍ജുന്‍ ഗിരി (30) ആണ് മരിച്ചത്.
പാലക്കാട്| പാലക്കാട് പട്ടാമ്പിയില്‍ ഗുഡ്‌സ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അര്‍ജുന്‍ ഗിരി (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30യോടെ മേലെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്. പട്ടാമ്പി ടൗണില്‍ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അര്‍ജുന്‍ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടം. ഗുഡ്‌സ് വാഹനത്തിന്റെ ചക്രങ്ങള്‍ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടം സംഭവിച്ച ഉടന്‍ അര്‍ജുനെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കനറാ ബേങ്കിലെ ജീവനക്കാരനായിരുന്നു അര്‍ജുന്‍.


