Kerala
പത്തനംതിട്ടയില്‍ വ്യത്യസ്ത സംഭവങ്ങളിലായി വാറ്റുചാരായവും വിദേശമദ്യവും പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
മൂന്ന് ലിറ്റര്‍ വാറ്റ് ചാരായവുമായി കുറ്റൂര്‍ സ്വദേശിയും 12 ലിറ്റര്‍ വിദേശ മദ്യവുമായി കോയിപ്രം സ്വദേശിയും എക്സൈസിന്റെ പിടിയിലായി.
തിരുവല്ല | പത്തനംതിട്ട ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി വാറ്റുചാരായവും വിദേശമദ്യവും പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മൂന്ന് ലിറ്റര്‍ വാറ്റ് ചാരായവുമായി കുറ്റൂര്‍ സ്വദേശി എക്സൈസിന്റെ പിടിയിലായി. കുറ്റൂര്‍ വെണ്‍പാല തോട്ടു ചിറയില്‍ വീട്ടില്‍ പി ആര്‍ മുകേഷ് (39) ആണ് പിടിയിലായത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി രതീഷ് , പി കെ സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്‍ അരുണ്‍ കൃഷ്ണന്‍, വി ശിഖില്‍, ഷാദിലി ബഷീര്‍, ആര്‍ രാജിമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഡ്രൈ ഡേ ദിനത്തില്‍ 12 ലിറ്റര്‍ വിദേശ മദ്യവുമായി കോയിപ്രം സ്വദേശി എക്സൈസ് പിടിയിലായി. കോയിപ്രം തൃക്കണ്ണാപുരം പാറയിരിക്കുന്നതില്‍ മേപ്പുറത്ത് വീട്ടില്‍ എം ആര്‍ രാജീവ് (58) ആണ് പിടിയിലായത്. എക്സൈസ് തിരുവല്ല ഇന്‍സ്പെക്ടര്‍ ജി പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന മദ്യവുമായി ഇയാള്‍ പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എം കെ വേണുഗോപാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്ത്, അന്‍സറുദ്ദീന്‍, ആര്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


