Connect with us

International

ഗസ്സയിലെ ഇസ്റാഈൽ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് യുഎസ് സൈനികൻ സ്വയം തീകൊളുത്തി

വാഷിംഗ്ടണിലെ ഇസ്റാഈൽ എംബസിക്ക് മുന്നിൽ വെച്ചാണ് യുഎസ് നാവികസേനാംഗം സ്വയം തീകൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം പിന്നീട് മരിച്ചു.

Published

|

Last Updated

വാഷിംഗ്ടൺ | ഗസ്സ വംശഹത്യയിൽ പ്രതിഷേധിച്ച് വാഷിംഗ്ടണിലെ ഇസ്റാഈൽ എംബസിക്ക് മുന്നിൽ യുഎസ് സൈനികൻ സ്വയം തീകൊളുത്തി. യുഎസ് എയർഫോഴ്സിലെ സൈനികനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ യുഎസ് രഹസ്യാന്വേഷണ വിഭാഗം, ഡിസി ഫയർ, ഇഎംഎസ് എന്നിവർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണ് സൈനികൻ സ്വയം തീകൊളുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നുണ്ട്. സോഷ്യൽ പ്ലാറ്റ്‌ഫോമായ ട്വിച്ചിലെ ലൈവ് സ്ട്രീമിലാണ് വീഡിയോ ആദ്യം പങ്കുവെച്ചത്.

ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന നരനായാട്ടിന് എതിരെ അമേരിക്കയിലുടനീളം പ്രതിഷേധം വർധിച്ചുവരുന്നതിനിടെയാണ് സൈനികന്റെ ആത്മാഹുതി.

ഗസ്സയിൽ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നിരിക്കുകയാണ്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

---- facebook comment plugin here -----

Latest