Afghanistan crisis
അഫ്ഗാനില്‍ കുടുങ്ങിയ യുവതിയേയും മക്കളേയും കരമാര്‍ഗം ഒഴിപ്പിച്ച് അമേരിക്ക
യുവതിയും മക്കളും അഫ്ഗാന്‍ അതിര്‍ത്തി കടന്ന് മറ്റൊരു രാജ്യത്തെത്തിയെന്ന് യുഎസ്
കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ അമേരിക്കന്‍ യുവതിയെയും മൂന്നു മക്കളെയും കരമാര്‍ഗം ഒഴിപ്പിച്ച് അമേരിക്ക. അഫ്ഗാനില്‍നിന്നും അമേരിക്കന്‍ സൈന്യം സമ്പൂര്‍ണ പിന്‍വാങ്ങല്‍ നടത്തിയതിന് ശേഷം കരമാര്‍ഗം ആദ്യമായി നടത്തിയ ഒഴിപ്പിക്കലാണിത്.
അമേരിക്കന്‍ എന്‍ജിഒക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന യുവതി ആദ്യഘട്ട ഒഴിപ്പിക്കലിന് ശേഷവും അഫ്ഗാനില്‍ കുടുങ്ങിപ്പോവുകയായിരുന്നു. യുവതിയും മക്കളും അഫ്ഗാന്‍ അതിര്‍ത്തി കടന്ന് മറ്റൊരു രാജ്യത്തെത്തിയെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു്. ഏറെ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ കരമാര്‍ഗം ഒഴിപ്പിക്കാനുള്ള നീക്കം നടത്തുകയായിരുന്നു. യുവതിയേയും മക്കളേയും മൂന്നാമതൊരു രാജ്യത്തെ അമേരിക്കന്‍ എംബസി സ്വീകരിച്ചതായാണ് അറിയുന്നത്.
---- facebook comment plugin here -----





