Connect with us

Aksharam Education

ഐ ഇ എൽ ടി എസ് വേണ്ട സിംഗപ്പൂരിൽ പഠിക്കാം

സിംഗപ്പൂരിൽ ഐ ഇ എൽ ടി എസ് ഇല്ലാതെ സ്കോളർഷിപ്പോടെ പഠനം നടത്തുന്നതിനായി വിദേശ വിദ്യാർഥികളെ വിവധ സർവകലാശാലകൾ ക്ഷണിക്കുന്നു

Published

|

Last Updated

വിദേശ പഠനത്തിന് ഏഷ്യയാണോ നിങ്ങൾ തിരഞ്ഞെടുക്കുന്നത്. എങ്കിൽ ഇനി ഐ ഇ എൽ ടി എസിനെ ഭയപ്പെടേണ്ട. സിംഗപ്പൂരിൽ ഐ ഇ എൽ ടി എസ് ഇല്ലാതെ സ്കോളർഷിപ്പോടെ പഠനം നടത്തുന്നതിനായി വിദേശ വിദ്യാർഥികളെ വിവധ സർവകലാശാലകൾ ക്ഷണിക്കുന്നു. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, വിമാന നിരക്ക് എന്നിവ ഉൾക്കൊള്ളുന്ന സ്‌കോളർഷിപ്പുകളും ഇതിൽ ഉൾപ്പെടുന്നു.

മികച്ച റാങ്കുള്ള സർവകലാശാലകൾ, വിവിധ സ്‌കോളർഷിപ്പുകൾ, സാംസ്‌കാരിക അന്തരീക്ഷം, ശക്തമായ കരിയർ സാധ്യതകൾ തുടങ്ങിയവ വിദേശ വിദ്യാർഥികൾക്ക് സിംഗപ്പൂർ വാഗ്‌ദാനം ചെയ്യുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഐ ഇ എൽ ടി എസ് പോലുള്ള ഭാഷാ പ്രാവീണ്യ പരീക്ഷകൾ പലപ്പോഴും വെല്ലുവിളി ഉയർത്താറുണ്ട്. ഇതിനെ മറികടക്കുന്നതിനാണ് സർവകലാശാലകൾ പുതിയ പദ്ധതി തയ്യാറാക്കുന്നത്.
സിംഗപ്പൂർ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച റാങ്കുള്ള സർവകലാശാലകളും: നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ (എൻ യു എസ്), നാൻയാംഗ് ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി (എൻ ടി യു) പോലുള്ള സ്ഥാപനങ്ങൾ ലോകത്തിലെ മികച്ച സർവകലാശാലകളിൽ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നു.

സ്‌കോളർഷിപ്പ് അവസരങ്ങൾ: അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഒന്നിലധികം സ്‌കോളർഷിപ്പുകൾ ലഭ്യമാണ്.
മികച്ച തൊഴിൽ സാധ്യത: പഠനാനന്തരം മികച്ച തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളും സിംഗപ്പൂർ വാഗ്‌ദാനം ചെയ്യുന്നു.

സ്‌കോളർഷിപ്പുകൾ

സിംഗപ്പൂർ ഗവൺമെന്റ് സ്‌കോളർഷിപ്പ് (സിംഗ): മുഴുവൻ ട്യൂഷൻ ഫീസ്, പ്രതിമാസ സ്‌റ്റൈപെൻഡ്, സ്ഥാപന അലവൻസ്, വിമാന നിരക്ക്. യോഗ്യത: മാസ്റ്റേഴ്‌സ്, പി എച്ച്ഡി. വെബ്‌സൈറ്റ്: a-star.edu.sg/scholarships

ആസിയാൻ പൗരന്മാർക്കുള്ള എൻ യു എസ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പ്: ട്യൂഷൻ ഫീസും ജീവിത അലവൻസും, ബോണ്ട് രഹിതം. യോഗ്യത: ബിരുദം, മാസ്റ്റേഴ്‌സ്, പി എച്ച്ഡി. വെബ്‌സൈറ്റ്: nus.edu.sg/admissions#scholarships

എൻ ടി യു ഗവേഷണ സ്‌കോളർഷിപ്പ്: മുഴുവൻ ട്യൂഷൻ ഫീസ്, പ്രതിമാസ സ്‌റ്റൈപെൻഡ്, വിമാന നിരക്ക്. യോഗ്യത: ആഗോള അപേക്ഷകർക്ക് (ബിരുദം, മാസ്റ്റേഴ്‌സ്, പി എച്ച്ഡി). വെബ്‌സൈറ്റ്: ntu.edu.sg

എസ് എം യു ഗ്ലോബൽ ഇംപാക്ട് സ്‌കോളർഷിപ്പ്: മുഴുവൻ ട്യൂഷൻ ഫീസും ജീവിതച്ചെലവും. യോഗ്യത: സിംഗപ്പൂർ, അന്തർദേശീയ വിദ്യാർഥികൾ (ബിരുദ, മാസ്റ്റേഴ്‌സ്, പി എച്ച്ഡി). വെബ്‌സൈറ്റ്: admissions.smu.edu.sg

എ സ്റ്റാർ സ്‌കോളർഷിപ്പുകൾ: എസ് ടി ഇ എം (സയൻസ്, ടെക്നോളജി, എൻജിനീറയിംഗ്, മെഡിക്കൽ) വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീസ്, ജീവിത സ്‌റ്റൈപെൻഡ്, വിമാന നിരക്ക് (മാസ്റ്റേഴ്‌സ്, പി എച്ച്ഡി). വെബ്‌സൈറ്റ്: a-star.edu.sg/scholarships

സ്‌കോളർഷിപ്പ് അപേക്ഷകൾക്കുള്ള അവശ്യ രേഖകൾ

  • അക്കാദമിക് ട്രാൻസ്‌ക്രിപ്റ്റുകൾ
  • മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ (എം ഒ ഐ) ലെറ്റർ
  • പാസ്സ്പോർട്ട് പകർപ്പ്

ഐ ഇ എൽ ടി എസ് ആവശ്യമില്ലാത്ത മുൻനിര സർവകലാശാലകൾ

  •  നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ (എൻ യു എസ്). വെബ്‌സൈറ്റ്: nus.edu.sg
  •  നന്യാംഗ് ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി (എൻ ടി യു). വെബ്‌സൈറ്റ്: ntu.edu.sg
  •  സിംഗപ്പൂർ മാനേജ്‌മെന്റ് യൂനിവേഴ്‌സിറ്റി (എസ് എം യു). വെബ്‌സൈറ്റ്: smu.edu.sg
  • സിംഗപ്പൂർ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈൻ (എസ് യു ടി ഡി). വെബ്‌സൈറ്റ്: sutd.edu.sg
  •  സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എസ് ഐ ടി ). വെബ്‌സൈറ്റ്: singaporetech.edu.sg