Connect with us

Aksharam Education

Present Perfect Tense

Present Perfect Tense ഉപയോഗിക്കുന്നത് ഒരു പ്രവൃത്തി ഭൂതകാലത്തിൽ നടന്നെങ്കിലും, അതിന്റെ ഫലം ഇപ്പോഴും നിലവിലുണ്ടെങ്കിൽ, അല്ലെങ്കിൽ സമയപരിധി വ്യക്തമാക്കാതെ കഴിഞ്ഞ അനുഭവം പറയുമ്പോൾ ആണ്

Published

|

Last Updated

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കറുപ്പ് കളർ അല്ല. ഓറഞ്ചു കളർ ആണ്. കോവർ കഴുത കഴുതയല്ല. ബ്ലാക്ക് മണി കറുത്ത നോട്ടല്ല.  ഗ്രീൻ റൂം പച്ച നിറത്തിലുള്ള മുറിയാകണം എന്നില്ല. ഹോട്ട് ഡോഗ് ചൂടുള്ള നായയല്ല. ബട്ടർഫ്ലൈ ബട്ടറും ഈച്ചയും ചേർന്നതല്ല. ഇതൊക്കെ ഇപ്പൊ എന്തിനാ ഇവിടെ പറയുന്നത് എന്നല്ലേ ചിന്തിക്കുന്നത്?

അതിനുള്ള മറുപടി വഴിയേ പറയാം.Present Perfect Tense ഉപയോഗിക്കുന്നത് ഒരു പ്രവൃത്തി ഭൂതകാലത്തിൽ നടന്നെങ്കിലും, അതിന്റെ ഫലം ഇപ്പോഴും നിലവിലുണ്ടെങ്കിൽ, അല്ലെങ്കിൽ സമയപരിധി വ്യക്തമാക്കാതെ കഴിഞ്ഞ അനുഭവം പറയുമ്പോൾ ആണ്.  Past + Present തമ്മിലുള്ള ഒരു bridge tense ആണിത്.

Structure

Subject + has / have + V3 (past participle)

Subject Auxiliary Verb

I/ We / You / They/ plural subject+ have V3

He / She / It/ singular subject +has V3

Examples:

  • I have finished my work.
  • She has written a letter.
  • They have visited DelhiI have not completed the task.
  • He has not attended the meeting.
  • Have you seen this movie?
  • Has she returned from school?

Uses of Present Perfect Tense (പ്രയോഗങ്ങൾ)

Past action with present result (ഭൂതകാലത്തിൽ നടന്നെങ്കിലും അതിന്റെ ഫലം ഇപ്പോൾ അനുഭവപ്പെടുമ്പോൾ.)

  • I have lost my keys.(ഇപ്പോൾ കീ ഇല്ല)
  • She has broken her leg.(ഇപ്പോൾ കാലിന് പരുക്ക് ഉണ്ട്)
  • It has rained now(മഴ നിന്നെങ്കിലും നിലത്തു വെള്ളം വറ്റിക്കഴിഞ്ഞിട്ടില്ല)

Life experience (സമയമൊന്നും വ്യക്തമാക്കാതെ അനുഭവങ്ങൾ പറയുമ്പോൾ.)

  • I have visited Mumbai.
  • He has never eaten loaded fries.

( ഇവിടെ when എന്ന ചോദ്യം പ്രസക്തമല്ല.)

 Actions happened recently(അടുത്തിടെ നടന്ന പ്രവർത്തികൾ.)

  • The train has just arrived.
  • She has recently joined the office.

 With already, yet, just, ever, never

  • I have already finished my homework.
  • Have you ever visited Kerala?
  • She has not replied yet.

 Action started in the past and continues till now

  • (for / since ഉപയോഗിച്ച്)
  • I have lived here for ten years.
  • He has worked in this school since 2015.

Common Mistakes

  •  I have seen him yesterday.
  • I saw him yesterday. 
  • She has went home.
  •  She has gone home.

Present Perfect Tense മറ്റു tense കളെ അപേക്ഷിച്ചു തെറ്റായി കൂടുതൽ ഉപയോഗിക്കപ്പെടാറുള്ള tense ആണ്. അതുകൊണ്ട് ഉപയോഗം ശരിക്കും മനസ്സിലാക്കാൻ കുറച്ചു കാരുങ്ങൾ കൂടി പറയാം.

ഈ ആർട്ടിക്കിളിന്റെ തുടക്കത്തിൽ ബ്ലാക്ക് ബോക്‌സിനെ കുറിച്ചും ഗ്രീൻ റൂമിനെ കുറിച്ചുമൊക്കെ പറഞ്ഞത്, പേരിൽ മാത്രമേ ഈ tense ന് Present ഉള്ളു. അർഥത്തിൽ Past ആണ് എന്ന് മനസ്സിലാക്കാനാണ്.

ഒരു സിമ്പിൾ ഉദാഹരണം:

I have eaten biriyani.ഇതിന്റെ അർഥം: ഞാൻ അപ്പോഴേക്കും ബിരിയാണി കഴിച്ചു. എന്നാൽ എപ്പോൾ കഴിച്ചു എന്ന് പറഞ്ഞില്ല. പക്ഷേ ഒരു കാര്യം ഉറപ്പ്  ഇപ്പോൾ എനിക്ക് വിശപ്പില്ല!അതായത്, കഴിച്ചത് Pastവിശപ്പ് ഇല്ലാത്തത് Presentഇതാണ് Present Perfect Tense ന്റെ മാജിക്.

മറ്റൊരു ഉദാഹരണം:

He has broken his leg.കാലൊടിച്ചത് കഴിഞ്ഞ ആഴ്ച ആയിരിക്കും. പക്ഷേ ഇപ്പോൾ? അവൻ കട്ടിലിലാണ്, നടക്കാൻ പറ്റില്ല! അതിനാൽ, ഒടിച്ചത് Past കട്ടിലിലിരിക്കുന്ന അവസ്ഥ Present.