Saudi Arabia
വിശുദ്ധ റജബ് മാസത്തില്‍ ഇരുഹറമുകളിലെത്തിയത് 78.8 ദശലക്ഷം തീര്‍ഥാടകര്‍
രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കിവരുന്നത്.
മക്ക | വിശുദ്ധ റജബ് മാസത്തില്‍ ഇരുഹറമുകളിലെത്തിയത് 78.8 ദശലക്ഷം തീര്‍ഥാടകരെത്തിയതായി ഇരുഹറം കാര്യാലയ ജനറല്‍ അതോറിറ്റി അറിയിച്ചു.
തീര്‍ഥാടകരുടെ സുരക്ഷയും സുഖവും ഉറപ്പാക്കുന്നതിനും അവരുടെ ആത്മീയാനുഭവത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സേവന സംവിധാനം വികസിപ്പിക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്ഥിതിവിവരക്കണക്കുകളെന്നും അതോറിറ്റി വ്യക്തമാക്കി.
മക്കയിലെ മസ്ജിദുല്‍ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുല്‍ ഹറമിലെയും സന്ദര്‍ശകരെ സേവിക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കിവരുന്നത്.



