Connect with us

Kerala

അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരിച്ചു

പന്തളം പറന്തല്‍ കാഞ്ഞിരമുകളില്‍ പടിഞ്ഞാറ്റേതില്‍ പരേതനായ നാരായണക്കുറുപ്പിന്റെയും ശാന്തമ്മയുടെയും മകന്‍ എന്‍ സുനില്‍ കുമാര്‍ (48) ആണ് മരിച്ചത്.

Published

|

Last Updated

അടൂര്‍ | അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പന്തളം പറന്തല്‍ കാഞ്ഞിരമുകളില്‍ പടിഞ്ഞാറ്റേതില്‍ പരേതനായ നാരായണക്കുറുപ്പിന്റെയും ശാന്തമ്മയുടെയും മകന്‍ എന്‍ സുനില്‍ കുമാര്‍ (48) ആണ് മരിച്ചത്.

ശബരിമലയില്‍ താത്ക്കാലിക ജോലി ചെയ്തു വരികയായിരുന്നു സുനില്‍ കുമാര്‍. ഇന്നലെ പുലര്‍ച്ചെ 1.30ന് മിത്രപുരം ജങ്ഷനു സമീപം വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ഭാര്യ: മഞ്ജു. മക്കള്‍: അമല്‍, അഖില്‍.

 

Latest