Kerala
ഉമ്മന്‍ചാണ്ടി തന്റെ കുടുംബം തകര്‍ത്തു; ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഗണേഷ് കുമാര്‍ മറുപടി നല്‍കി
തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഉമ്മന്‍ചാണ്ടി തന്റെ കുടുംബം തകര്‍ത്തുവെന്നും മക്കളെ തന്നില്‍ നിന്ന് വേര്‍പിരിക്കാന്‍ ശ്രമിച്ചുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ പറ്റിച്ച ഉമ്മന്‍ചാണ്ടി തന്നോട് ചെയ്തത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഗണേഷ് കുമാര്‍ മറുപടി നല്‍കി. “കള്ളസാക്ഷി പറയരുത്” എന്ന ബൈബിള്‍ വചനം ചാണ്ടി ഉമ്മന്‍ ഓര്‍ക്കണമെന്നും അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അദ്ദേഹത്തിന് ഗുണകരമാകില്ലെന്നും മന്ത്രി പരിഹസിച്ചു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന രീതിയിലാണ് താന്‍ സിബിഐക്ക് മൊഴി നല്‍കിയത്. എന്നാല്‍ ആ നന്ദി പോലും അദ്ദേഹം കാണിച്ചില്ലെന്നും, ചാണ്ടി ഉമ്മന്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ പല കാര്യങ്ങളും തനിക്ക് വിളിച്ചു പറയേണ്ടി വരുമെന്നും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.
പത്തനാപുരം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയാണ് ചാണ്ടി ഉമ്മന്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത്.





