Connect with us

Career Education

ലിങ്കെഡിന്‍ മാസ്റ്ററി ശില്‍പശാല 28ന് നോളജ് സിറ്റിയില്‍

രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയുള്ള ശില്‍പശാലക്ക് ലിങ്ക്ഡ് ഇന്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റും പരിശീലകനുമായ ഫസല്‍ മരക്കാര്‍ നേതൃത്വം നല്‍കും.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി ഫിനിഷിങ് സ്‌കൂള്‍ സംഘടിപ്പിക്കുന്ന ലിങ്കെഡിന്‍ മാസ്റ്ററി ശില്‍പശാല ഈ മാസം 28ന്. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയുള്ള ശില്‍പശാലക്ക് ലിങ്ക്ഡ് ഇന്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റും പരിശീലകനുമായ ഫസല്‍ മരക്കാര്‍ നേതൃത്വം നല്‍കും.

മികച്ച ലിങ്കെഡിന്‍ പ്രൊഫൈല്‍ രൂപപ്പെടുത്താനും അതിലൂടെ ശരിയായ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനും പുതിയ കരിയര്‍ അവസരങ്ങളിലേക്ക് എത്തിപ്പെടാനും സഹായിക്കുന്ന തരത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഡിഗ്രി-പി ജി വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. +91 90379 53601 എന്ന നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അവസരമെന്നും സംഘാടകര്‍ അറിയിച്ചു.

 

Latest