Kerala
അമിതവേഗം: ബൈക്കുകള്‍ കൂട്ടിയിടിച്ചു മരണം നലായി
ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്
തിരുവനന്തപുരം | നെടുമങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലു യുവാക്കള്‍ മരിച്ചു. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ്, അഭിനവ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുളപ്പട ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ സമീപം ആയിരുന്നു അപകടം.
അമിതവേഗതയില്‍ എത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ അഭിനവ് ഇന്നു രാവിലെയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണു മരണം. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി.
---- facebook comment plugin here -----



