Connect with us

National

അമേരിക്കയുടെ അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍; ട്രംപിന്റെ ഫോണ്‍ എടുക്കാതെ മോദി

നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ കോളിനോട് പ്രതികരിച്ചില്ലെന്നാണ് ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  തീരുവ തര്‍ക്കം തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ വിളിക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ജര്‍മന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടില്ല. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ കോളിനോട് പ്രതികരിച്ചില്ലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം ഇന്ത്യക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 50 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. യുഎസ് ഹോം ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി നോട്ടിസ് അയച്ചു. ആരോഗ്യ-സ്വര്‍ണാഭരണ, കരകൗശല മേഖലയിലെ ഉത്പ്പനങ്ങള്‍ക്ക് അധിക തീരുവ വലിയ തിരിച്ചടിയാകും

എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ന് ലോകത്ത് സാമ്പത്തിക സ്വാര്‍ത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികള്‍ക്കെതിരെ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മോദി വ്യക്തമാക്കിയിരുന്നു

ഇന്ത്യയും പാകിസ്താനുമായുള്ള ആണവയുദ്ധം ഒഴിവാക്കിയത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest