Connect with us

Education Notification

സിവിൽ സർവീസ്: വിജയവഴികളും സ്മാർട്ട് തന്ത്രങ്ങളും

ഇന്ത്യയുടെ നയരൂപവത്കരണത്തിലും വികസന പ്രക്രിയയിലും നേരിട്ട് പങ്കാളികളാകാൻ യുവാക്കൾക്ക് അവസരം നൽകുന്ന ഈ പരീക്ഷ, കേവലം ഒരു ജോലി എന്നതിനപ്പുറം സമൂഹത്തെ സേവിക്കാനുള്ള ഏറ്റവും മികച്ച വേദി കൂടിയാണ്.

Published

|

Last Updated

രണസംവിധാനത്തിന്റെ തലപ്പത്തിരുന്ന് സമൂഹത്തിന് വലിയ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന ഏതൊരു ഉദ്യോഗാർഥിയുടെയും സ്വപ്നങ്ങളിലേക്കുള്ള ആദ്യ വാതിലാണ് സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ. കേന്ദ്ര പൊതുസേവന കമ്മീഷൻ (യു പി എസ് സി) നടത്തുന്ന 2026ലെ പ്രിലിമിനറി പരീക്ഷ ഈ മാസം 24ന് രാജ്യത്തുടനീളം നടക്കുകയാണ്. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ എ എസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐ പി എസ്) എന്നിവയുൾപ്പെടെ ഇരുപത്തിമൂന്ന് പ്രമുഖ കേന്ദ്ര സർവീസുകളിലേക്കും വിവിധ ഗ്രൂപ്പ് “എ’, ഗ്രൂപ്പ് “ബി’ തസ്തികകളിലേക്കുമുള്ള പ്രവേശനത്തിന്റെ ആദ്യപടിയാണിത്.

ഇന്ത്യയുടെ നയരൂപവത്കരണത്തിലും വികസന പ്രക്രിയയിലും നേരിട്ട് പങ്കാളികളാകാൻ യുവാക്കൾക്ക് അവസരം നൽകുന്ന ഈ പരീക്ഷ, കേവലം ഒരു ജോലി എന്നതിനപ്പുറം സമൂഹത്തെ സേവിക്കാനുള്ള ഏറ്റവും മികച്ച വേദി കൂടിയാണ്. ഏകദേശം 933 ഒഴിവുകളിലേക്കാണ് ഇത്തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിൽ ഭിന്നശേഷി വിഭാഗങ്ങളിൽ ഉള്ളവർക്കായി പ്രത്യേക സംവരണ സീറ്റുകളും മാറ്റിവെച്ചിരിക്കുന്നു. ഈ സ്വപ്നതുല്യമായ സിവിൽ സർവീസ് പ്രവേശനത്തെക്കുറിച്ചും, 24ന് നടക്കുന്ന പ്രിലിമിനറി പരീക്ഷയുടെ ഘടന, യു പി എസ് സിയുടെ ഏറ്റവും പുതിയ നിർദേശങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ, പരീക്ഷാഹാളിലെ സമയപരിപാലനം, ഉദ്യോഗാർഥികൾക്കുള്ള വിജയതന്ത്രങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കി വേണം പരീക്ഷയെ അഭിമുഖീകരിക്കാൻ.

ഇന്ത്യയുടെ നയരൂപവത്കരണത്തിലും വികസന പ്രക്രിയയിലും നേരിട്ട് പങ്കാളികളാകാൻ യുവാക്കൾക്ക് അവസരം നൽകുന്ന ഈ പരീക്ഷ, കേവലം ഒരു ജോലി എന്നതിനപ്പുറം സമൂഹത്തെ സേവിക്കാനുള്ള ഏറ്റവും മികച്ച വേദി കൂടിയാണ്. ഏകദേശം 933 ഒഴിവുകളിലേക്കാണ് ഇത്തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിൽ ഭിന്നശേഷി വിഭാഗങ്ങളിൽ ഉള്ളവർക്കായി പ്രത്യേക സംവരണ സീറ്റുകളും മാറ്റിവെച്ചിരിക്കുന്നു. ഈ സ്വപ്നതുല്യമായ സിവിൽ സർവീസ് പ്രവേശനത്തെക്കുറിച്ചും, 24ന് നടക്കുന്ന പ്രിലിമിനറി പരീക്ഷയുടെ ഘടന, യു പി എസ് സിയുടെ ഏറ്റവും പുതിയ നിർദേശങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ, പരീക്ഷാഹാളിലെ സമയപരിപാലനം, ഉദ്യോഗാർഥികൾക്കുള്ള വിജയതന്ത്രങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കി വേണം പരീക്ഷയെ അഭിമുഖീകരിക്കാൻ.

രണ്ടാം പേപ്പർ: സിവിൽ സർവീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CSAT)

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറായ സിസാറ്റ് (CSAT) ആകെ 200 മാർക്കിന്റേതാണ്. രണ്ട് മണിക്കൂറാണ് ഈ പരീക്ഷയുടെ സമയപരിധി. ഉദ്യോഗാർഥികളുടെ ചിന്താശേഷിയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവും അളക്കുന്ന രീതിയിലാണ് ഇതിന്റെ ഘടന. പത്താം ക്ലാസ്സ് നിലവാരത്തിലുള്ള കണക്കുകൾ (Basic Numeracy), ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള ശേഷി (Comprehension), യുക്തിചിന്ത (Logical Reasoning), തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് (Decision Making) എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഈ പേപ്പറിൽ ഉണ്ടാകുക. ഇതൊരു യോഗ്യതാ പരീക്ഷ (Qualifying Paper) മാത്രമാണ്. പരീക്ഷയിൽ വിജയിക്കാൻ ഇതിൽ കുറഞ്ഞത് 33 ശതമാനം മാർക്ക് (അതായത് 66 മാർക്ക്) നേടിയിരിക്കണം എന്നത് നിർബന്ധമാണ്. സിസാറ്റ് പേപ്പറിൽ ഈ യോഗ്യതാ മാർക്ക് ലഭിച്ചാൽ മാത്രമേ നിങ്ങളുടെ റാങ്ക് നിർണയിക്കുന്ന ഒന്നാം പേപ്പറായ ജനറൽ സ്റ്റഡീസ് മൂല്യനിർണയം നടത്തുകയുള്ളൂ.

പ്രിലിമിനറി പരീക്ഷയിൽ തെറ്റായ ഉത്തരങ്ങൾക്ക് കർശനമായ നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും ആ ചോദ്യത്തിന് ലഭിക്കേണ്ട മാർക്കിന്റെ മൂന്നിലൊന്ന് (1/3) വീതം നഷ്ടപ്പെടും. അതുകൊണ്ട്, കൃത്യമായി അറിയാത്ത ചോദ്യങ്ങൾക്ക് ഊഹിച്ചെഴുതാൻ ശ്രമിക്കുന്നത് വലിയ മാർക്ക് നഷ്ടത്തിന് കാരണമായേക്കാം. പൂർണമായി ഉറപ്പുള്ള ചോദ്യങ്ങൾക്ക് മാത്രം കൃത്യമായി ഉത്തരം നൽകാൻ ഉദ്യോഗാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

യു പി എസ് സിയുടെ നിർണായക നിർദേശങ്ങൾ

പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ കമ്മീഷൻ കർശനമായ മാർഗനിർദേശങ്ങളാണ് ഇത്തവണ പുറപ്പെടുവിച്ചിട്ടുള്ളത്. ഇവ കൃത്യമായി പാലിച്ചില്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവാദം ലഭിക്കില്ല.

  • ഇ-അഡ്മിറ്റ് കാർഡും പ്രിന്റൗട്ടും (e-Admit Card): യോഗ്യരായ ഉദ്യോഗാർഥികൾക്ക് യു പി എസ് സി വെബ്‌സൈറ്റ് വഴി ഇ-അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ വ്യക്തമായ പ്രിന്റൗട്ട് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കേണ്ടത് നിർബന്ധമാണ്. പേപ്പർ അഡ്മിറ്റ് കാർഡുകൾ തപാൽ വഴി അയക്കില്ല. അന്തിമ ഫലം വരുന്നത് വരെ ഈ അഡ്മിറ്റ് കാർഡ് സൂക്ഷിച്ചുവെക്കേണ്ടതുണ്ട്. അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള പേര്, ഫോട്ടോ, ക്യു ആർ കോഡ് എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുക; എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ഉടൻ തന്നെ കമ്മീഷനെ ഇമെയിൽ (uscsp-upsc@nic.in) വഴി അറിയിക്കണം.

 

  • ഫോട്ടോ ഐഡന്റിറ്റി കാർഡ് (Photo ID Proof): നിങ്ങൾ അപേക്ഷാ ഫോം പൂരിപ്പിച്ചപ്പോൾ നൽകിയ, അഡ്മിറ്റ് കാർഡിൽ നമ്പറുള്ള അതേ ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (ഉദാഹരണത്തിന് ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ് മുതലായവ) പരീക്ഷയുടെ ഓരോ സെഷനിലും കൈയിൽ കരുതണം.

 

  • വ്യക്തമല്ലാത്ത ഫോട്ടോ ഉള്ളവർ ശ്രദ്ധിക്കുക: ഒരു ഉദ്യോഗാർഥിയുടെ അഡ്മിറ്റ് കാർഡിലെ ഫോട്ടോ വ്യക്തമല്ലെങ്കിൽ, അവർ തിരിച്ചറിയൽ കാർഡിനൊപ്പം രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോകൾ (ഓരോ സെഷനും ഓരോന്ന് വീതം) ഒപ്പം ഒരു സത്യവാങ്മൂലവും (Undertaking) പരീക്ഷാഹാളിൽ സമർപ്പിക്കേണ്ടതുണ്ട്.

 

  • ഫേസ് ഓതന്റിക്കേഷൻ (Face Authentication): പരീക്ഷാ കേന്ദ്രങ്ങളിൽ ആൾമാറാട്ടവും കൃത്രിമത്വങ്ങളും തടയുന്നതിനായി ഇത്തവണ നിർബന്ധിത ഫേസ് ഓതന്റിക്കേഷൻ, ഐഡന്റിറ്റി വെരിഫിക്കേഷൻ, ഫ്രിസ്‌കിംഗ് (ശരീരപരിശോധന) സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പരീക്ഷ ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുന്പെങ്കിലും കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കമ്മീഷൻ നിർദേശിക്കുന്നു.

 

  • ഗേറ്റ് അടയ്ക്കുന്ന സമയം (Reporting Time): ഓരോ സെഷൻ പരീക്ഷയും ആരംഭിക്കുന്നതിന് കൃത്യം 30 മിനുട്ട് മുന്പായി പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കുന്നതാണ്. അതായത്, രാവിലത്തെ സെഷന് ഒന്പതിനും ഉച്ചക്ക് ശേഷമുള്ള സെഷന് രണ്ടിനും മുന്പായി ഗേറ്റുകൾ അടയ്ക്കും. അതിനുശേഷം എത്തുന്ന ഒരു ഉദ്യോഗാർഥിയെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിശ്ചിത കേന്ദ്രത്തിലല്ലാതെ മറ്റൊരു കേന്ദ്രത്തിലും പരീക്ഷ എഴുതാൻ അനുവദിക്കില്ല.
  • പേര് മാറ്റിയവർക്കുള്ള നിർദേശം: പത്താം ക്ലാസ്സിനു ശേഷം നിയമപരമായ പ്രക്രിയയിലൂടെ പേര് മാറ്റിയ ഉദ്യോഗാർഥികൾ തങ്ങളുടെ ഇ-അഡ്മിറ്റ് കാർഡ്, ഗവൺമെന്റ് ഫോട്ടോ ഐ ഡി കാർഡ് എന്നിവക്ക് പുറമെ പേര് മാറ്റം വ്യക്തമാക്കുന്ന ഒറിജിനൽ ഗസറ്റ് നോട്ടിഫിക്കേഷൻ കൂടി ഓരോ സെഷനിലും കൈയിൽ കരുതേണ്ടതാണ്.

 

നിരോധിത വസ്തുകളും അനുവദനീയമായവയും

  • കറുത്ത ബോൾ പോയിന്റ് പേന മാത്രം (Black Ball Point Pen): ഒ എം ആർ (OMR) ഉത്തര ഷീറ്റുകൾ പൂരിപ്പിക്കുന്നതിനും ഹാജർ പട്ടിക ഒപ്പിടുന്നതിനും കറുത്ത ബോൾ പോയിന്റ് പേനകൾ മാത്രമേ ഉപയോഗിക്കാവൂ.

 

  • വാച്ചുകളുടെ ഉപയോഗം: പരീക്ഷാഹാളിൽ സാധാരണ തരത്തിലുള്ള അനലോഗ് റിസ്റ്റ് വാച്ചുകൾ ധരിക്കാം. എന്നാൽ, സ്മാർട്ട് വാച്ചുകൾ, ഡിജിറ്റൽ വാച്ചുകൾ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ ഡിവിഷൻ ഘടിപ്പിച്ച യാതൊരുവിധ പ്രത്യേക ആക്‌സസറികളും അനുവദിക്കില്ല.

 

  • പൂർണ നിരോധനം: മൊബൈൽ ഫോണുകൾ (സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലാണെങ്കിൽ പോലും), പേജറുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് ഐ ടി ഗാഡ്‌ജെറ്റുകൾ, വിലപിടിപ്പുള്ള വസ്തുക്കൾ, പുസ്തകങ്ങൾ, വലിയ ബാഗുകൾ എന്നിവ പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല. ഇവ സൂക്ഷിക്കുന്നതിനുള്ള യാതൊരു സുരക്ഷിത സംവിധാനങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല.

 

  • ശിക്ഷാ നടപടികൾ: പരീക്ഷാഹാളിൽ നിരോധിത വസ്തുക്കൾ കണ്ടെത്തുകയോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടത്തുകയോ ചെയ്താൽ ഉദ്യോഗാർഥിത്വം റദ്ദാക്കുന്നതിനൊപ്പം, എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും ഭാവി യു പി എസ് സി പരീക്ഷകളിൽ നിന്ന് സ്ഥിരമായി വിലക്കാനും നിയമ വ്യവസ്ഥയുണ്ട്.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

ഇത്തവണ രാജ്യത്തുടനീളമുള്ള 83 പ്രമുഖ നഗരങ്ങളിലെ വിവിധ വേദികളിലാണ് സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. കേരളത്തിൽ പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഒരു തവണ അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ പിന്നീട് യാതൊരു കാരണവശാലും മാറ്റം വരുത്താൻ കമ്മീഷൻ അനുവദിക്കാത്തതിനാൽ, അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള കൃത്യമായ പരീക്ഷാ വേദി പരീക്ഷക്ക് ഒരു ദിവസം മുന്പ് തന്നെ നേരിട്ട് പോയി കണ്ട് ബോധ്യപ്പെടാൻ ഉദ്യോഗാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട താണ്; ഇത് പരീക്ഷാ ദിവസത്തെ അനാവശ്യ നെട്ടോട്ടങ്ങളും മാനസിക സമ്മർദങ്ങളും പൂർണമായി ഒഴിവാക്കാൻ സഹായിക്കും.

ഉദ്യോഗാർഥികൾക്ക് ആത്മവിശ്വാസമേകുന്ന വിജയമന്ത്രങ്ങൾ

നിങ്ങളുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം നിർണയിക്കുന്നത് പരീക്ഷാഹാളിലെ ആ നിശ്ചിത മണിക്കൂറുകളാണ്. അതിനാൽ അറിവിനൊപ്പം തന്നെ പ്രധാനമാണ് മാനസികമായ കരുത്തും ശാന്തതയും.
സ്വയം വിശ്വസിക്കുക: സിവിൽ സർവീസ് പരീക്ഷ എന്നത് കേവലം ബുദ്ധിശക്തിയുടെ മാത്രം പരീക്ഷയല്ല, അത് നിങ്ങളുടെ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പരീക്ഷ കൂടിയാണ്. “എനിക്ക് ഈ പരീക്ഷ വിജയിക്കാൻ സാധിക്കും’എന്ന പോസിറ്റീവ് ചിന്തയോടെ പരീക്ഷയെ സമീപിക്കുക.

  • പരാജയഭീതി ഒഴിവാക്കുക: കഠിനമായ ചോദ്യങ്ങൾ കണ്ട് പരിഭ്രാന്തരാകരുത്. ചോദ്യപേപ്പർ കഠിനമാണെങ്കിൽ അത് രാജ്യത്തെ എല്ലാ ഉദ്യോഗാർഥികൾക്കും ഒരുപോലെ കഠിനമായിരിക്കും എന്നോർക്കുക. അത്തരം സാഹചര്യങ്ങളിൽ കട്ട്-ഓഫ് മാർക്കുകൾ താഴാനാണ് സാധ്യത. അതിനാൽ ശാന്തത കൈവിടാതെ പരമാവധി കൃത്യതയോടെ ഉത്തരങ്ങൾ എഴുതുക.

 

  • ശാരീരിക- മാനസിക ആരോഗ്യ പരിപാലനം: പരീക്ഷക്ക് മുന്പുള്ള ദിവസങ്ങളിൽ കൃത്യമായ ഉറക്കം (ആറ്- ഏഴ് മണിക്കൂർ) അനിവാര്യമാണ്. ഉറക്കമിളച്ചുള്ള പഠനം പരീക്ഷാഹാളിൽ കാര്യങ്ങൾ ഓർത്തെടുക്കുന്നതിന് തടസ്സമുണ്ടാക്കാം. ലഘുവായതും ആരോഗ്യപ്രദവുമായ ഭക്ഷണരീതി സ്വീകരിക്കുക. ധാരാളം വെള്ളം കുടിക്കുക.

 

  • നെഗറ്റീവ് ചിന്തകളിൽ നിന്ന് അകന്നുനിൽക്കുക: പരീക്ഷയെക്കുറിച്ചുള്ള അനാവശ്യ ആശങ്കകൾ പങ്കുവെക്കുന്ന സുഹൃത്തുക്കളിൽ നിന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും ദിവസങ്ങളിൽ മാറിനിൽക്കുക. രക്ഷിതാക്കളോടും അധ്യാപകരോടും സംസാരിച്ച് മാനസിക പിന്തുണ ഉറപ്പാക്കുക.

രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണസംവിധാനത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഏതൊരു ഉദ്യോഗാർഥിയുടെയും സ്വപ്നങ്ങളിലേക്കുള്ള ആദ്യ വാതിലാണ് 24ന് തുറക്കപ്പെടുന്നത്. അച്ചടക്കത്തോടെയുള്ള മുന്നൊരുക്കവും നിയമനിർദേശങ്ങളോടുള്ള പൂർണമായ ആദരവും, പരീക്ഷാഹാളിലെ മാനസിക ശാന്തതയും കൈമുതലാക്കിയാൽ ഈ കടമ്പ നിങ്ങൾക്ക് സുഗമമായി മറികടക്കാൻ സാധിക്കും. പരീക്ഷ എഴുതുന്ന എല്ലാ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ!

അവസാനവട്ട ഒരുക്കങ്ങൾക്കുള്ള സ്മാർട്ട് തന്ത്രങ്ങൾ

പരീക്ഷക്ക് തൊട്ടുമുന്പുള്ള അവസാന ദിവസങ്ങൾ പുതിയ പുസ്തകങ്ങൾ തേടിപ്പോയി പഠിക്കാനുള്ളതല്ല, മറിച്ച് ഇതുവരെ പഠിച്ച കാര്യങ്ങൾ കൃത്യമായി മനസ്സിൽ ഉറപ്പിക്കാനുള്ള സമയമാണ്. ഈ ഘട്ടത്തിൽ നിങ്ങൾ ഇതിനകം തയ്യാറാക്കി വെച്ചിട്ടുള്ള ലഘുകുറിപ്പുകൾ (Short Notes), പ്രധാനപ്പെട്ട സമവാക്യങ്ങൾ, മാപ്പുകൾ, ഭരണഘടനാ വകുപ്പുകൾ, സമകാലിക സംഭവങ്ങൾ എന്നിവ ആവർത്തിച്ച് വായിച്ച് ഫലപ്രദമായ റിവിഷൻ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം തന്നെ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളോ മോക്ക് ടെസ്റ്റുകളോ ഒ എം ആർ ഷീറ്റ് ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു ശീലിക്കുന്നത് പരീക്ഷാഹാളിലെ സമയപരിപാലനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.

ചോദ്യങ്ങൾ വായിച്ച് ഉത്തരം കണ്ടെത്തിയ ഉടൻ തന്നെ ഒ എം ആർ ഷീറ്റിൽ അടയാളപ്പെടുത്താൻ (Bubble ചെയ്യാൻ) പ്രത്യേകം ശ്രദ്ധിക്കണം; ബബിളിംഗ് പരീക്ഷയുടെ അവസാന നിമിഷങ്ങളിലേക്ക് മാറ്റിവെക്കുന്നത് വലിയ പിഴവുകൾക്ക് കാരണമായേക്കാം. പല ഉദ്യോഗാർഥികളും പൊതുവിജ്ഞാന പേപ്പറിന് (ജി എസ്) കൂടുതൽ പ്രാധാന്യം നൽകി സിസാറ്റ് പേപ്പറിനെ അവഗണിക്കാറുണ്ട്. എന്നാൽ, സിസാറ്റിൽ 33 ശതമാനം യോഗ്യതാ മാർക്ക് നേടേണ്ടത് നിർബന്ധമായതിനാൽ, അവസാന ദിവസങ്ങളിൽ കോംപ്രിഹെൻഷനും മെന്റൽ എബിലിറ്റിയിലെ പ്രധാന സമവാക്യങ്ങളും ഒന്നു കൂടി കണ്ണോടിച്ച് ഉറപ്പുവരുത്താൻ മറക്കരുത്.

സിവിൽ സർവീസ് പ്രവേശനവും പരീക്ഷാക്രമവും

സിവിൽ സർവീസസ് പരീക്ഷക്ക് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്:

  • പ്രിലിമിനറി പരീക്ഷ,
  • മെയിൻസ് (രചനാരീതിയിലുള്ള പരീക്ഷ),
  • വ്യക്തിത്വ പരിശോധന (ഇന്റർവ്യൂ).

ഇതിൽ ആദ്യ കടമ്പയായ പ്രിലിമിനറി പരീക്ഷ എന്നത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇതിൽ ലഭിക്കുന്ന മാർക്കുകൾ അന്തിമ റാങ്ക് ലിസ്റ്റിനായി പരിഗണിക്കാറില്ലെങ്കിലും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ഇത് സുപ്രധാനമാണ്. പ്രിലിമിനറി പരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പ് (മൾട്ടിപ്പിൾ ചോയ്‌സ്) ചോദ്യങ്ങൾ അടങ്ങിയ രണ്ട് പേപ്പറുകളാണ് ഉള്ളത്.

ഒന്നാം പേപ്പർ: ജനറൽ സ്റ്റഡീസ്

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ ഏറ്റവും നിർണായകമായ ഒന്നാം പേപ്പർ 200 മാർക്കിന്റേതാണ്. രണ്ട് മണിക്കൂർ സമയപരിധിയുള്ള ഈ പരീക്ഷയിൽ ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള സമകാലിക സംഭവങ്ങൾ (Current Affairs), ഇന്ത്യയുടെ ചരിത്രവും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും, ഇന്ത്യയുടെയും ലോകത്തിന്റെയും ഭൂമിശാസ്ത്രം, ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും (Polity and Governance), സാമ്പത്തിക-സാമൂഹിക വികസനം, പരിസ്ഥിതി ശാസ്ത്രം, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പൊതുശാസ്ത്രം (General Science) എന്നിവയുൾപ്പെടെയുള്ള വിപുലമായ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക. അടുത്ത ഘട്ടമായ മെയിൻസ് പരീക്ഷയിലേക്കുള്ള യോഗ്യതാ മാനദണ്ഡമായ കട്ട്-ഓഫ് മാർക്ക് നിശ്ചയിക്കുന്നത് പൂർണമായും ഈ ഒന്നാം പേപ്പറിന്റെ അടിസ്ഥാനത്തിലായതിനാൽ ഉദ്യോഗാർഥികൾ ഏറ്റവും കൂടുതൽ പ്രാധാന്യവും ജാഗ്രതയും നൽകേണ്ടത് ഇതിനാണ്.

Content Highlights:
The UPSC Civil Services Preliminary Exam 2026 is set to take place across the country on May 24 for approximately 933 notified vacancies. Candidates must secure at least 33 percent marks in the qualifying Paper II (CSAT) to have their General Studies Paper I evaluated for final ranking. The Union Public Service Commission has introduced mandatory face authentication and strict entry deadlines, closing gates 30 minutes before each session. Aspirants are advised to carry their original photo identity proof matching the details on their e-admit card and use only black ballpoint pens for the OMR sheets.

 

Latest