Educational News
സിറാജ് "എജ്യൂവേ' നാളെ മലപ്പുറത്ത്
കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യമായി മറുപടി ലഭിക്കാൻ 25 കരിയർ കൗൺസിലർമാരുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് സംവദിക്കാം.
മലപ്പുറം | വിദ്യാർഥികളുടെ ഉപരിപഠന, കരിയർ സ്വപ്‌നങ്ങൾക്ക് വഴിയൊരുക്കാൻ സിറാജ് ഒരുക്കുന്ന “എജ്യൂവേ’ ഫ്യൂച്ചർ സ്‌കിൽ കരിയർ സമ്മിറ്റ് നാളെ മലപ്പുറം റോസ് ലോഞ്ചിൽ നടക്കും. രാവിലെ ഒന്പത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന എജ്യൂവേയിൽ വിവിധ പഠന മേഖലകൾ പരിചയപ്പെടാനും തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും അവസരമുണ്ടാകും. വിദ്യാഭ്യാസ, കരിയർ മേഖലയിലെ പ്രമുഖരായ വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)യുമായി സഹകരിച്ച് നടക്കുന്ന പരിപാടിയിൽ ഉപരിപഠനം, കരിയർ സംബന്ധമായി ബന്ധപ്പെട്ട സെമിനാറുകൾ, കരിയർ സ്റ്റാളുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്്റ്റ്, വിദ്യാഭ്യാസ പരിശീലകരുടെ സ്റ്റാളുകൾ, സൈക്കോളജിക്കൽ കൗൺസലിംഗ് എന്നിവ ഒരുക്കിയിട്ടുണ്ട്. കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യമായി മറുപടി ലഭിക്കാൻ 25 കരിയർ കൗൺസിലർമാരുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് സംവദിക്കാം.
ദേശീയ, അന്തർദേശീയ സർവകലാശാലകളിൽ എങ്ങനെ പഠിക്കാം, സ്‌കോളർഷിപ്പുകൾ, മികച്ച വേതനത്തോടെയുള്ള തൊഴിൽ മേഖലകൾ എന്നിവ പരിചയപ്പെടാനും അവസരമുണ്ടാകും. സിവിൽ സർവീസ്, മെഡിക്കൽ, എൻജിനീയറിംഗ്, ഏവിയേഷൻ, ബേങ്കിംഗ്, നിയമം, ജേർണലിസം, കേന്ദ്ര- സംസ്ഥാന സർക്കാർ സർവീസുകൾ തുടങ്ങി എല്ലാ മേഖലയിലെയും കരിയർ, ഉപരിപഠന സംശയങ്ങൾക്ക് മറുപടി ലഭിക്കും. ഡോ.അബ്ദുസ്സമദ് സമദാനി പരിപാടി ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരനും പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയാകും. എം എൽ എമാരായ ആര്യാടൻ ഷൗക്കത്ത്, വി എസ് ജോയ്, ടി പി അഷ്റഫലി, പി കെ നവാസ്, ജില്ലാ കലക്ടർ ഇൻ ചാർജ് രാജേഷ് സി എസ്, ദിലീപ് കെ കൈനിക്കര ഐ എ എസ് തുടങ്ങിയവർ സംബന്ധിക്കും. രാവിലെ 9.30ന് കരിയർ ക്ലിനിക് ആരംഭിക്കും. കരിയർ ഇൻ കൊമേഴ്‌സ്, സ്‌കോളർഷിപ്പ് ആൻ ഫെലോഷിപ്പ്, കരിയർ പാത്ത് ബിയോണ്ട് എൻജിനീയറിംഗ് ആൻഡ് മെഡിക്കൽ സയൻസ് സ്റ്റുഡന്റ്‌സ്, ഹ്യൂമാനിറ്റേറിയൻ കരിയർ എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.
എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ചടങ്ങിൽ അനുമോദിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്. ഇതോടൊപ്പമുള്ള ക്യു ആർ കോഡ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 9074057714, 0483 2734241.
Content Highlights:
The EduWay Future Skill Career Summit organized by Siraj will be held tomorrow at the Rose Lounge in Malappuram from 9 AM to 5 PM. Partnering with the Wisdom Education Foundation of India, the event features career seminars, aptitude tests, counseling stalls, and direct interaction with 25 expert career counselors. The summit, which includes guidance on global university admissions, civil services, and top-paying professions, will be inaugurated by Dr. Abdussamad Samadani, with author Joseph Annamkutty Jose attending as the chief guest. Additionally, the event will felicitate SSLC full A-plus students and top-performing schools, with registrations remaining open via a QR code.







