Educational News
പത്താംക്ലാസ്സുകാർക്ക് മറൈൻ ട്രേഡ് കോഴ്സുകൾ പഠിക്കാം
അവസാന തീയതി ജൂൺ 16
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിംഗ് ട്രെയ്‌നിംഗ് (സിഫ്‌നെറ്റ്), 2026-27 അക്കാദമിക് സെഷനിലെ മറീൻ ട്രേഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണിത്.
വെസൽ നാവിഗേറ്റർ (വി എൻ സി), മറീൻ ഫിറ്റർ (എം എഫ് സി) കോഴ്‌സുകളിലേക്കാണ് പ്രവേശനം. സിഫ്‌നെറ്റിന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളാണ് കോഴ്സുകൾ നടത്തുന്നത്. മൂന്ന് കേന്ദ്രങ്ങളിലായി രണ്ട് കോഴ്‌സുകൾക്കും 20 സീറ്റുകൾ വീതമുണ്ട്. രണ്ട് വർഷമാണ് കോഴ്സ് കാലാവധി. തിയറി, പ്രാക്ടിക്കൽ, ഓൺ ബോർഡ് ട്രെയ്‌നിംഗ് എന്നിങ്ങനെയാണ് കോഴ്‌സുകൾ ക്രമീക രിച്ചിരിക്കുന്നത്. 1500 രൂപ പ്രതിമാസ സ്‌റ്റൈപെൻഡ് ലഭിക്കും.
യോഗ്യത
കണക്കിനും സയൻസിനും 40 ശതമാനം മാർക്കുവീതം നേടി പത്താംക്ലാസ്സ് ജയിച്ചിരിക്കണം. 2026ൽ പത്താംക്ലാസ്സ് പത്താംക്ലാസ്സ് അവസാന വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായം: 15-20 വയസ്സ്. 2026 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷകർ ശാരീരികക്ഷമത ഉള്ളവരായിരിക്കണം. അക്കാദമിക് മെറിറ്റിന്റെയും ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റിന്റെയും (സി ഇ ടി) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജൂലൈ നാലിനാണ് എൻട്രൻസ് പരീക്ഷ. ജൂലൈ 14ന് സിഫ്‌നെറ്റിൽ ഫലം പ്രഖ്യാപിക്കും. ജൂലൈ 23ന് കൊച്ചി സിഫ്‌നെറ്റിൽ നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിംഗിന് പങ്കെടുക്കണം. മെറിറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ സ്‌റ്റൈപെൻഡോടെ ഇൻസ്റ്റിറ്റ്യൂഷനൽ ട്രെയ്നിംഗിനും അവസരമുണ്ട്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മറൈൻ എൻജിനീയറിംഗ്, നാവിഗേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിരവധി തൊഴിൽ സാധ്യതകളുണ്ട്.
അപേക്ഷ
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത ഉൾപ്പെടെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ, ഫീസ് അടച്ചതിന്റെ ഡി ഡി അല്ലെങ്കിൽ ചലാൻ സഹിതം തപാലായി അയക്കണം. വിലാസം: The Director, CIFNET, Fine Arts Avenue, Foreshore Road, Kochi-682016. അവസാന തീയതി: ജൂൺ 16. കോഴ്സുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.cifnet.gov.in സന്ദർശിക്കുക.
Content Highlights:
The Central Institute of Fisheries Nautical and Engineering Training has invited applications for its Marine Trade Courses for the 2026-27 academic session. Admission is open for the two-year Vessel Navigator and Marine Fitter courses conducted across Kochi, Chennai, and Vizag centers with 20 seats available for each course at every location. Candidates who have passed class 10 with at least 40 percent marks in Mathematics and Science are eligible to apply, and selected candidates will receive a monthly stipend of Rs 1,500. Selection will be based on academic merit and a Common Entrance Test scheduled for July 4, with the final date for submitting applications via post set for June 16.







