Connect with us

Kerala

മൂഴിയാറില്‍ കാട്ടാന ആക്രമണം; കെ എസ് ഇ ബി ഉദ്യോഗസ്ഥന് പരുക്കേറ്റു

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബു തങ്കപ്പനെയാണ് ആന ആക്രമിച്ചത്. ഇദ്ദേഹത്തിന് കാലിന് ഒടിവും ദേഹമാസകലം പരുക്കുമേറ്റു.

Published

|

Last Updated

മൂഴിയാര്‍ | പത്തനംതിട്ട മൂഴിയാറില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥനു നേരെ കാട്ടാന ആക്രമണം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബു തങ്കപ്പനെയാണ് ആന ആക്രമിച്ചത്. ഇദ്ദേഹത്തിന് കാലിന് ഒടിവും ദേഹമാസകലം പരുക്കുമേറ്റിട്ടുണ്ട്.

ബൈക്കില്‍ മൂഴിയാര്‍ ഓപറേഷന്‍ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോകുമ്പോള്‍ വേലുത്തോടിനു സമീപത്ത് വച്ചാണ് ഷിബു തങ്കപ്പന്‍ ആക്രമണത്തിനിരയായത്.

ഉച്ചക്ക് 1:30 ഓടെയായിരുന്നു സംഭവം.

Latest