Connect with us

Kerala

കുത്തിവെപ്പിനിടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയെന്ന പരാതി; റിപോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ജില്ലാ മെഡിക്കല്‍ ഓഫീസറോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ആറന്മുള സ്വദേശിനി വത്സല (68) യുടെ പരാതിയിലാണ് നടപടി.

Published

|

Last Updated

പത്തനംതിട്ട | കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പിനിടെ വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപോര്‍ട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസറോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആറന്മുള സ്വദേശിനി വത്സല (68) യുടെ പരാതിയിലാണ് നടപടി. ഒരു വര്‍ഷത്തോളമായി ശരീരത്തില്‍ സൂചിയുടെ ഭാഗവുമായി കഴിയുകയാണെന്ന് വത്സലയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ശരീരത്തിനുള്ളില്‍ കുടുങ്ങിയ സൂചി നീക്കാന്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി നീക്കം ചെയ്യാനായിട്ടില്ലെന്ന് വത്സല പറയുന്നു.

ശരീരത്തില്‍ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയാണെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

 

 

Latest