Kerala
പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചന്ദ്രമതി മികച്ച നോവലിസ്റ്റ്, ഷനോജ് ആര്‍ ചന്ദ്രന്‍ കഥാകൃത്ത്
ദിന്‍ജിത്ത് അയ്യത്താന്‍ മികച്ച സംവിധായകന്‍. ബാഹുല്‍ രമേശ് തിരക്കഥാകൃത്ത്. മിഥുന്‍ കൃഷ്ണക്ക് യുവസാഹിത്യ പുരസ്‌കാരം.
തിരുവനന്തപുരം | നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവക്കുള്ള 2025ലെ പി പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവല്‍ രചിച്ച ചന്ദ്രമതിയാണ് മികച്ച നോവലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘അരപ്പാതിരി’ എന്ന ചെറുകഥ എഴുതിയ ഷനോജ് ആര്‍ ചന്ദ്രനാണ് കഥാകൃത്ത്. യഥാക്രമം 20,000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ദിന്‍ജിത്ത് അയ്യത്താന്‍ മികച്ച സംവിധായകനായി. ‘എക്കോ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് വാര്‍ഡ്. ബാഹുല്‍ രമേശ് ആണ് തിരക്കഥാകൃത്ത്. യഥാക്രമം 5,000 രൂപയും, ഫലകവും പ്രശസ്തിപത്രവും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഇവര്‍ക്ക് ലഭിക്കുക.
പുതുമുഖ രചയിതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ രചനക്കുള്ള ‘വിസ്മയാസ്മാക്‌സ്’ യുവസാഹിത്യ പുരസ്‌കാരത്തിന് ‘അപരസമുദ്ര’ എന്ന നോവല്‍ രചിച്ച മിഥുന്‍ കൃഷ്ണ അര്‍ഹനായി.
എസ് ഹരീഷ് അധ്യക്ഷനും രാഹുല്‍ രാധാകൃഷ്ണന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണു സാഹിത്യ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. മധുപാലിന്റെ അധ്യക്ഷതയില്‍ വിജയകൃഷ്ണനും സുലോചന രാംമോഹനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവ തിരഞ്ഞെടുത്തത്.
പുരസ്‌കാരങ്ങള്‍ ആഗസ്റ്റില്‍ സമര്‍പ്പിക്കുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖര്‍ അറിയിച്ചു.







