Connect with us

utter pradesh election

യു പി നാലാംഘട്ട പോളിംഗ് പുരോഗമിക്കുന്നു

തലസ്ഥാനമായ ലഖ്‌നൗ, ഉന്നാവോ, ലഖിംപൂര്‍ ഖേരി, റായ്ബറേലി എന്നിവിടങ്ങള്‍ ശ്രദ്ധേയം

Published

|

Last Updated

ലഖ്‌നൗ |  ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 624 സ്ഥാനാര്‍ഥികളാണ് നാലാംഘട്ട തിരഞ്ഞെടുപ്പില്‍ ജനവധി തേടുന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് നേരിയ രീതിയില്‍ പുരോഗമിക്കുകയാണ്.

ഇന്ന് പോളിംഗ് നടക്കുന്നവയില്‍ നിരവധി ശ്രദ്ധേയ മണ്ഡലങ്ങളാണുള്ളത്. തലസ്ഥാനമായ ലഖ്‌നൗ, ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഉന്നാവോ, കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കാറിടിച്ച് കൊന്ന ലഖിംപുര്‍ഖേരി, കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളുള്ള റായ്ബറേലിയിലെ മണ്ഡലങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.

403 നിയമസഭ മണ്ഡലങ്ങളാണ് യു പിയിലുള്ളത്. ഇതില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നാലാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 59 സീറ്റുകളില്‍ 51 എണ്ണവും 2017ല്‍ ബി ജെ പിക്കൊപ്പമായിരുന്നു. പിക്കൊപ്പമായിരുന്നു.