Connect with us

sabarimala gold case

കട്ടിലപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണന്‍ പോറ്റിക്കറിയാമായിരുന്നു; എസ്‌ഐടി

കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Published

|

Last Updated

പത്തനംതിട്ട| ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍. കട്ടിളപ്പാളി കേസില്‍ പോറ്റിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഇക്കാര്യം വ്യക്തമാക്കിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. കട്ടിള പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഈ മാസം പത്താം തീയതിവരെയാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ കോടതി വിട്ടിരിക്കുന്നത്. സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇന്നലെയാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെയും എസ്‌ഐടി ചോദ്യം ചെയ്തു.

 

 

 

---- facebook comment plugin here -----

Latest