Connect with us

Kerala

ഗവര്‍ണമാരെ ഉപയോഗപ്പെടുത്തി സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു: എം വി ഗോവിന്ദന്‍

വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണമാരെ ഉപയോഗപ്പെടുത്തി സര്‍വകലാശാലകളുടെ സ്വയംഭരണത്തെ തകര്‍ക്കാന്‍ കാവിവത്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത് ഇടപെടാനാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി വരുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളജുകളില്‍ 16 കോളജുകളും കേരളത്തിലാണ്. രാജ്യത്തെ ഏറ്റവും മികച്ച 20 സര്‍വകലാശാലകളില്‍ മൂന്നെണ്ണം കേരളത്തിലാണ്. നീതി ആയോഗിന്റെ ഒടുവിലത്തെ റിപോര്‍ട്ടില്‍ കേരളത്തിന് പ്രത്യേകം പ്രശംസ ലഭിച്ചിട്ടുണ്ട്.

സര്‍വകലാശാലകള്‍ മതനിരപേക്ഷയുടെ പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സംഘപരിവാറിന്റെ അജണ്ടകളെ നടപ്പിലാക്കാന്‍ വി സിമാരെ ഉപയോഗപ്പെടുത്തിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന വി സിമാര്‍ സംഘ്പരിവാര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുന്നുവെന്നുള്ളത് കേരളത്തിന്റെ ചരിത്രത്തിലെ, സാധാരണ നിലയില്‍ ആരും കാണാത്ത പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----