Kerala
വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെകടുന്നു പിടിച്ച ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍
റാന്നി ഡിവിഷന്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എ അശോകനെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്
റാന്നി | വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍. ഇന്ന് രാവിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ റാന്നി ഡിവിഷന്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എ അശോകനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം നേര്യമംഗലം സ്വദേശിയാണ് അശോകന്‍. വനിതാ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോക് കടന്നുപിടിച്ചെന്നാണ് പരാതി. പിന്നാലെ ഉച്ചയോടെ പോലീസ് അശോകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.വനിതാ ഉദ്യോഗസ്ഥയുടെ പരാതി ആദ്യം ഫോറസ്റ്റ് സ്റ്റേഷനില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥയും ഭര്‍ത്താവും പരാതിയില്‍ നിന്ന് പിന്മാറില്ലെന്ന കടുത്ത നിലപാടെടുത്തു. തുടര്‍ന്നാണ് പോലീസ് അശോകനെ അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, മോശം പെരുമാറ്റം എന്നിവക്ക് പുറമെ മറ്റ് വകുപ്പുകള്‍ കൂടി പ്രതിക്കെതിരെ ചുമത്തുമെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ആക്ഷേപങ്ങളെ തുടര്‍ന്ന് വകുപ്പ് തല നടപടി നേരിട്ടാണ് അശോക് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്.



