Connect with us

National

ഉദ്ദവിന് വീണ്ടും തിരിച്ചടി; ഇന്ന് കൂറുമാറിയത് മുന്‍ മന്ത്രി

കഴിഞ്ഞ തിങ്കളാഴ്ച സമാനമായ രീതിയില്‍ മറ്റൊരു നേതാവ് ഏക്‌നാഥ് ശിന്‍ഡെക്കൊപ്പം ചേര്‍ന്നിരുന്നു

Published

|

Last Updated

മുംബൈ | ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി. ആരോഗ്യ മന്ത്രിയും മൂന്ന് തവണ പാര്‍ട്ടി എം എല്‍ എയുമായിരുന്ന ദീപക് സാവന്ത് ആണ് ഇന്ന് ഉദ്ദവ് പക്ഷത്ത് നിന്ന് മാറി മുഖ്യമന്ത്രി ഏക്‌നാഥ് ശിന്‍ഡെക്കൊപ്പം ചേര്‍ന്നത്.

പാർട്ടി ആസ്ഥാനമായ ബാലസാഹെബ് ഭവനിൽ വെച്ച് ഏക്നാഥ് ശിൻഡെ ദീപക് സാവന്തിനെ സ്വീകരിച്ചു.

മറ്റൊരു ഉന്നത നേതാവായ ഭൂഷണ്‍ ദേശായി കഴിഞ്ഞ തിങ്കളാഴ്ച സമാനമായ രീതിയില്‍ പാര്‍ട്ടി വിട്ട് ഏക്‌നാഥ് ശിന്‍ഡെക്കൊപ്പം ചേര്‍ന്നിരുന്നു.