Uae
യു എ ഇ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജൂൺ 27ന് ശമ്പളത്തോടുകൂടിയ അവധി ദിവസമായിരിക്കും

ദുബൈ| യു എ ഇ പൊതുമേഖലയിലെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു. ജൂൺ 27ന് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ്ഹ്യൂമൻ റിസോഴ്‌സസും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവുമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജൂൺ 27ന് ശമ്പളത്തോടുകൂടിയ അവധി ദിവസമായിരിക്കും.
വെള്ളിയാഴ്ച അവധി ലഭിക്കുന്നതോടെ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് നീണ്ട വാരാന്ത്യ അവധി ലഭിക്കും. അവർക്കും പൊതുമേഖലയിലെ സാധാരണ പ്രവൃത്തി സമയം ജൂൺ 30ന് തിങ്കളാഴ്ച പുനരാരംഭിക്കും. പ്രവാചകർ മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് മദീനയിലേക്കുള്ള പലായനത്തെ (ഹിജ്‌റ) അനുസ്മരിക്കുന്നതാണ് മുസ്്ലിം ലോകത്തെ സുപ്രധാനമായ ഈ ദിനം. ഇസ്്ലാമിക ചാന്ദ്ര കലണ്ടറിലെ പ്രഥമ മാസമായ മുഹർറം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്.
ഹിജ്റ പുതുവർഷത്തിന് ശേഷം പ്രധാന മതപരമായ അവധിയായി വരാനിരിക്കുന്നത് പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജന്മദിനമായ മൗലിദു ന്നബവിയാണ്. ഇത് 2025 സെപ്തംബർ നാലാം തീയതി വ്യാഴാഴ്ചയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----