National
കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി.

ന്യൂഡല്‍ഹി| കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. നാഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധന നടപടികള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നാണ് വിമാനം കൊച്ചിയിലേക്കെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് ഇന്‍ഡിഗോ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
---- facebook comment plugin here -----