Connect with us

International

ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് കേന്ദ്രം; പൂര്‍ണ്ണ പിന്തുണ നല്‍കി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയം

25000 ത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇസ്‌റാഈല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. 25000 ത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണയ നല്‍കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു.

ഇന്ത്യക്കാരുമായി എംബസി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ഇറാനിലും ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. ഇരുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ അര്‍മേനിയന്‍ അതിര്‍ത്തി കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇറാന്‍, ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു.

നിലവില്‍ ഇറാന്‍ – ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് അയവ് വരാത്ത സാഹചര്യമാണ്. ടെഹ്‌റാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. ആക്രമണത്തില്‍ ഇറാനില്‍ 45 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ മിസൈല്‍ ശേഖരത്തിന്റെ മൂന്നിലൊന്നും തകര്‍ത്തെന്ന് സൈന്യം അവകാശപ്പെടുന്നത്. അതേസമയം ഇസ്‌റാഈലിലെ നഗരങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുന്നുണ്ട്. ഹൈഫയും ടെല്‍ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതുവരെ 21പേര്‍ മരിച്ചതായും 631 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest