Connect with us

Uae

യു എ ഇയും ഇന്ത്യയും വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹകരണത്തിന്

സ്‌കൂൾ തലത്തിൽ വിദ്യാർഥി കൈമാറ്റ പദ്ധതി ആലോചനയിൽ

Published

|

Last Updated

അബൂദബി| യു എ ഇയിലും ഇന്ത്യയിലും കൂടുതൽ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും വിദ്യാർഥികളുടെ കൈമാറ്റ പദ്ധതിയെക്കുറിച്ചും ഇന്ത്യയും യു എ ഇ യും ചർച്ച ചെയ്തു. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ചെയർപേഴ്സൺ സാറ മുസല്ലമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ചർച്ച നടന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ഡൽഹി അബൂദബിയിൽ സ്ഥാപിക്കുന്നതിന് നൽകിയ പിന്തുണക്ക് പ്രധാൻ നന്ദി പറഞ്ഞു. യു എ ഇയിലെ ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ ഇന്ത്യൻ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള സ്‌കൂളുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.

വിദ്യാർഥികളുടെ സർഗാത്മകതയും നവീകരണവും വളർത്തുന്ന ഇന്ത്യയിലെ അടൽ ടിങ്കറിംഗ് ലാബുകൾ പോലെ യു എ ഇയിലെ ഇന്ത്യൻ സ്‌കൂളുകളിലും സമാനമായ ലാബുകൾ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഘടകമായി വിദ്യാഭ്യാസത്തെ സ്ഥാപിക്കുന്നതിനുള്ള മുസല്ലമിന്റെ താത്പര്യത്തെ പ്രധാൻ അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest