Uae
വിദ്യാർഥികളെ കണ്ട് ശൈഖ് മുഹമ്മദ്
വിദ്യാർഥികൾ ഭാവിയുടെ നേതാക്കൾ
ദുബൈ|വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അൽ വർഖയിലെ സായിദ് എജ്യുക്കേഷണൽ കോംപ്ലക്‌സ് സന്ദർശിച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ കണ്ട അദ്ദേഹം സ്ഥാപനത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
യു എ ഇയുടെ കാഴ്ചപ്പാടും ദിശകളും മനസ്സിലാക്കുന്നത് ദൈനംദിന അധ്യാപന രീതികളുടെ ഭാഗമാണെന്നും ഇത് ഓരോ വിദ്യാർഥിയുടെയും സ്വഭാവം രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇയുടെ കാഴ്ചപ്പാടും ദിശകളും മനസ്സിലാക്കുന്നത് ദൈനംദിന അധ്യാപന രീതികളുടെ ഭാഗമാണെന്നും ഇത് ഓരോ വിദ്യാർഥിയുടെയും സ്വഭാവം രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഐഡന്റിറ്റി സ്‌കൂൾ ദിനത്തിന്റെ ഭാഗമാണ്. കായിക പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ജീവിത ഗുണമേന്മയുടെ ഭാഗമാണ്. സാമ്പത്തിക ജീവിതത്തെക്കുറിച്ച് വിശദീകരിക്കുന്നത് പാഠ്യേതര പ്രവർത്തനത്തിന്റെയും വായന, എഴുത്ത്, കലകൾ എന്നിവയിലെ സർഗാത്മകത വിദ്യാർഥികളുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ സ്‌കൂളുകളാണ് നമ്മുടെ നാളത്തെ ഭാവി നിർണയിക്കുന്നത്. ഇന്നത്തെ വിദ്യാർഥികളാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ യാത്രയുടെ നേതാക്കളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സ്‌കൂളുകളാണ് നമ്മുടെ നാളത്തെ ഭാവി നിർണയിക്കുന്നത്. ഇന്നത്തെ വിദ്യാർഥികളാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ യാത്രയുടെ നേതാക്കളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----