Connect with us

Kannur

ഐ എസ് ബന്ധം സംശയിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ

നാളെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും എൻ ഐ എ വൃത്തങ്ങൾ പറയുന്നു.

Published

|

Last Updated

കണ്ണൂര്‍ | ഭീകരസംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കണ്ണൂരില്‍ എൻ ഐ എ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നാളെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും എൻ ഐ എ വൃത്തങ്ങൾ പറയുന്നു.

യുവതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഐ എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ ഐ എ പറയുന്നത്. ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്.

ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയായിരുന്നു സാമൂഹിക മാധ്യമത്തിലെ പ്രചാരണം.

---- facebook comment plugin here -----

Latest