velankanni
വേളാങ്കണിക്കുപോയ വാഹനം മറിഞ്ഞു നാലുപേര്‍ മരിച്ചു
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നേയുള്ളു

ഒല്ലൂര്‍ | തൃശൂരില്‍ നിന്നു വേളാങ്കണ്ണിക്കു പോയ വാഹനം മറിഞ്ഞു നാലു പേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്ക്. തൃശൂര്‍ ഒല്ലൂരില്‍ നിന്നു പോയ വാഹനം വളവുതിരിയുന്നതിനിടെ സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു.
രണ്ടു സ്ത്രീകളും എട്ടുവയസ്സുള്ള കുട്ടിയും ഡ്രൈവറുമാണു മരിച്ചത്. പുലര്ർച്ചെ നാലുമണിയോടെയാണ് അപകടം. തഞ്ചാവൂരിന് അടുത്തുള്ള സ്ഥിരം അപകട കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു കരുതുന്നത്. കുരുത്തോലപ്പെരുന്നാള് ദിനത്തില്‍ ഉണ്ടായ ദുരന്തം നാടിനെ നടുക്കി.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നേയുള്ളു.
---- facebook comment plugin here -----