accident death
കാർ ബൈക്കുകളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു
രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

പത്തനംതിട്ട | കാർ ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പത്തനംതിട്ട റിംഗ് റോഡിൽ വെട്ടിപ്രം ഓർത്തഡോക്സ് പള്ളിക്ക് മുമ്പിലാണ് ചൊവ്വാഴ്ച രാത്രി 11.40ന് അപകടമുണ്ടായത്. ഒരു ബൈക്കിൽ സഞ്ചരിച്ച പാലക്കാട് സ്വദേശി സജി, എറണാകുളം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.
പെയിന്റിംഗ് തൊഴിലാളികളാണ് ഇവർ. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ഇടുക്കി സ്വദേശി ദേവൻ (26), പാലക്കാട് കുഴൽമന്ദം സ്വദേശി അനീഷ് (30) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാന്നിയിലെ ജോലിസ്ഥലത്തുനിന്ന് പത്തനംതിട്ടയിലെത്തി മടങ്ങുകയായിരുന്നു ഇവർ. ബൈക്കുകൾ പൂർണമായി തകർന്നു.
---- facebook comment plugin here -----