Ongoing News
സഊദിയിൽ രണ്ട് പുതിയ മന്ത്രിമാർ ചുമതലയേറ്റു
സംസ്ഥാന മന്ത്രി ഇബ്രാഹിം അൽ സുൽത്താനും വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരിയും സത്യപ്രതിജ്ഞ ചെയ്തു

റിയാദ് | സഊദിയിൽ രണ്ട് പുതിയ മന്ത്രിമാർ കൂടി ചുമതയേറ്റു. സംസ്ഥാന മന്ത്രിയായി എഞ്ചിനീയർ ഇബ്റാഹീം ബിൻ മുഹമ്മദ് അൽ സുൽത്താനും വാർത്താവിതരണ മന്ത്രിയായി സൽമാൻ അൽ ദോസരിയുമാണ് ചുമതലയേറ്റത്. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സൽമാൻ രാജാവ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുമ്പാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തതാതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ചയാണ് മന്ത്രിസഭാ പുനഃസംഘടനയിൽ പുതിയ മന്ത്രിമാരെ നിയോഗിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറത്തിറങ്ങിയത്.
---- facebook comment plugin here -----