Connect with us

International

ഇസ്റാഈലിൻ്റെത് ഹീനമായ ആക്രമണം; ഖത്വറിന് ഐക്യദാർഢ്യം ആവർത്തിച്ച് സഊദി അറേബ്യ

സഊദി  വിദേശകാര്യ മന്ത്രി ഖത്വർ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

Published

|

Last Updated

റിയാദ് | സഊദി അറേബ്യയുടെ സഹോദര രാഷ്ട്രമായ ഖത്വറിനെതിരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തെ  ശക്തമായി അപലപിച്ചും ഹീനമായ അക്രമണമെന്ന് വിശേഷിപ്പിച്ചും വീണ്ടും സഊദി അറേബ്യ. ഇന്നലെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഖത്വർ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു അംഗം കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരുക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സഊദി  വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഖത്വർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദർറഹ്മാനുമായി ഫോൺ സംഭാഷണം നടത്തി. ഖത്വറിനെതിരായ ഇസ്റാഈൽ ആക്രമണത്തെ ഖത്വർ  രാജ്യത്തിന് പൂർണ പിന്തുണ നൽകുന്നതായും അപലപിക്കുന്നതായും രാജകുമാരൻ പറഞ്ഞു,

Latest