Kerala
പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു
വടക്കഞ്ചേരി എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ ഒറ്റപ്പാലം പാലാട്ട് റോഡില്‍ കുന്നത്ത് വീട്ടില്‍ കൃഷ്ണദാസ് ആണ് മരിച്ചത്

പാലക്കാട് | വടക്കഞ്ചേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ മരിച്ചു. ഒറ്റപ്പാലം പാലാട്ട് റോഡില്‍ കുന്നത്ത് വീട്ടില്‍ കൃഷ്ണദാസ് ആണ് മരിച്ചത്.
വടക്കഞ്ചേരി എസ് ബി ഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്ണദാസിന്റെ കൂടെ സഞ്ചരിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച് ഡി എഫ് സി ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
---- facebook comment plugin here -----