Kerala
നിലമ്പൂരില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ഇവരെ തിരിച്ചറിഞ്ഞിട്ടില്ല

മലപ്പുറം | നിലമ്പൂര്‍ ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേര്‍ മരിച്ചു.ബൈക്ക് യാത്രികരായ പാതിരിപ്പാടം സ്വദേശി യദുകൃഷ്ണന്‍ (16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് (16) എന്നിവരാണ് മരിച്ചത്.ഇരുവരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് . തദേഹങ്ങള്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളും അതിവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട തിരുവല്ല കച്ചേരിപ്പടി ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം.
---- facebook comment plugin here -----