International
കാനഡയില്‍ കത്തിക്കുത്ത്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
അക്രമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഒട്ടാവ | മധ്യ കാനഡയിലെ ഹോളോ വാട്ടര്‍ വണ്‍ നാഷനില്‍ നടന്ന കത്തിക്കുത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആറുപേര്‍ക്ക് പരുക്കേറ്റു.
ആയിരത്തോളം പേര്‍ മാത്രം നിവസിക്കുന്ന പ്രദേശത്താണ് അക്രമം നടന്നത്. മാനിറ്റോബയുടെ പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗില്‍ നിന്ന് 217 കിലോമീറ്റര്‍ അകലെയാണ് കത്തിക്കുത്തുണ്ടായ സ്ഥലം. എന്താണ് സംഭവിച്ചതെന്ന കാര്യം റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അന്വേഷിച്ചു വരികയാണ്.
2022ല്‍ ഹോളോ വാട്ടര്‍ ഫസ്റ്റ് നാഷന്‍സിന്റെ അയല്‍ പ്രവിശ്യയായ സസ്‌കാച്യുവനില്‍ ഉണ്ടായ അക്രമത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----