Connect with us

Kerala

വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് ആപ്പ് വഴി 15 ലക്ഷം രൂപയുടെ തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരെ കേസ്

പാലക്കാട് ആമയൂര്‍ കൊട്ടിലില്‍ ഹൗസ് മുഹമ്മദ് അബ്ദുല്‍ ഹക്കീം (36), ആമയൂര്‍ കൊട്ടിലില്‍ ഹൗസ് കെ മുഹമ്മദ് ജാഫര്‍ (33) എന്നിവര്‍ക്കെതിരെയാണ് മണിമല പോലീസ് കേസെടുത്തത്.

Published

|

Last Updated

മണിമല | വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് ആപ്പ് വഴി 15 ലക്ഷം രൂപയുടെ തട്ടിപ്പ്. കോട്ടയം മണിമല സ്വദേശിക്കാണ് പണം നഷ്ടമായത്. സമാനമായ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശികളായ പ്രതികള്‍ക്കെതിരെ മണിമല പോലീസ് കേസെടുത്തു. പാലക്കാട് ആമയൂര്‍ കൊട്ടിലില്‍ ഹൗസ് മുഹമ്മദ് അബ്ദുല്‍ ഹക്കീം (36), ആമയൂര്‍ കൊട്ടിലില്‍ ഹൗസ് കെ മുഹമ്മദ് ജാഫര്‍ (33) എന്നിവര്‍ക്കെതിരെയാണ് മണിമല പോലീസ് കേസെടുത്തത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ട് വ്യാജ ഷെയര്‍ ട്രേഡിങ് വഴി മുടക്കുന്ന തുകയുടെ 700 ശതമാനം ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് 15,95,000 രൂപ വിവിധ തവണകളായി തട്ടിയെടുക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയത്തിലായ ശേഷം ഓണ്‍ലൈന്‍ ട്രേഡിങില്‍ പണം ഇന്‍വെസ്റ്റ് ചെയ്താല്‍ 700 ശതമാനത്തോളം ലാഭം നേടാനാകുമെന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുകയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിച്ച് പണം തട്ടുകയായിരുന്നു.

സമാനമായ തട്ടിപ്പില്‍ പിടിയിലായ പ്രതികള്‍ നിലവില്‍ പെരിന്തല്‍മണ്ണ സബ് ജയിലിലാണ്.

 

Latest