Health
മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും പരീക്ഷിക്കാം ഈ നുറുങ്ങുകൾ
ആവണക്കെണ്ണയിൽ കുറച്ച് വേപ്പില ചേർത്ത് തേക്കുക എന്നതും നല്ല ഒരു മാസ്ക്കാണ്.

എല്ലാകാലത്തും മുടി നല്ല ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കണമെന്നാണ് നമ്മുടെ ഏവരുടെയും ആഗ്രഹം. ഇതിനുവേണ്ടി ഒരുപാട് കെമിക്കൽ പ്രോഡക്ടുകൾ ഉപയോഗിക്കാതെ നാച്ചുറൽ ആയി വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില വഴികൾ നോക്കാം.
1. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗറും ഒരു ടേബിൾ സ്പൂൺ തേനും കലർത്തി തലയിൽ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളഞ്ഞാൽ മുടിക്ക് നല്ല തിളക്കം ലഭിക്കുന്നതാണ് .
2. ഒരു കപ്പ് പാലിൽ നാല് ടേബിൾ സ്പൂൺ ഓട്സ് കലർത്തി കുറച്ച് ബദാം ഓയിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടി 30 മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തിൽ വേണം കഴുകി കളയാൻ
3. ഒരു പഴുത്ത വാഴപ്പഴം കട്ടകൾ ഇല്ലാതെ അരച്ചെടുക്കുക. ഒരു ടേബിൾ സ്പൂൺ ഒലിവോയിൽ ചേർത്ത് ഇളക്കിയതിനുശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിറ്റ് വെച്ച് ചെറുചൂടുവെള്ളത്തിൽ കഴുകുക.
4. ആവണക്കെണ്ണയിൽ കുറച്ച് വേപ്പില ചേർത്ത് തേക്കുക എന്നതും നല്ല ഒരു മാസ്ക്കാണ്. ഈ മിശ്രിതം അല്പനേരം ചൂടാക്കി തലയോട്ടിയിൽ പുരട്ടി വേണം കഴുകി കളയാൻ.
5. ഒരു പഴവും തേനും തൈരും തുല്യ അളവിൽ ചേർത്ത് നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടുക കുറച്ചുനേരം അങ്ങനെ വെച്ചതിനുശേഷം കഴുകിക്കളയുക.
നിങ്ങളുടെ മുടിയുടെ ആരോഗ്യവും തിളക്കവും തിരിച്ചുകൊണ്ടുവരാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.