Connect with us

International

കമല ഹാരിസിന്റെ സീക്രട്ട് സര്‍വീസ് സുരക്ഷാ സംവിധാനം പിന്‍വലിച്ച് ട്രംപ്

മുന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ആറ് മാസം വരെയുള്ള പതിവ് സംരക്ഷണ കാലാവധി ജൂലൈ 21 ന് അവസാനിച്ചതായി സി എന്‍ എന്‍ റിപോര്‍ട്ട്

Published

|

Last Updated

വാഷിങ്ടണ്‍ | യു എസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സര്‍വീസ് സുരക്ഷാ സംവിധാനം പിന്‍വലിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. കമല ഹാരിസിന് ജോ ബൈഡന്‍ ഭരണകൂടം സുരക്ഷാ സംവിധാനം നീട്ടി നല്‍കിയിരുന്നു. ഇതാണ് എടുത്തുകളഞ്ഞത്. മുന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ആറ് മാസം വരെയുള്ള പതിവ് സംരക്ഷണ കാലാവധി ജൂലൈ 21 ന് അവസാനിച്ചതായി സി എന്‍ എന്‍ റിപോര്‍ട്ട് ചെയ്തു.

ട്രംപിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തിരഞ്ഞെടുപ്പ് കാലത്തെക്കുറിച്ചുള്ള പുസ്തകം കമല ഹാരിസ് എഴുതിയിരുന്നു. ‘107 ദിവസങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. സൈമണ്‍ & ഷുസ്റ്റര്‍ പ്രസിദ്ധീകരിച്ച ഓര്‍മക്കുറിപ്പ് സെപ്തംബര്‍ 23ന് പുറത്തിറങ്ങും.

ട്രംപിനെതിരെയുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബൈഡന്‍ പിന്മാറിയിരുന്നു. ഇതോടെയാണ് വൈസ് പ്രസിഡന്റായിരുന്ന കമല ഹാരിസിനെ ഡെമോക്രാറ്റിക് വിഭാഗം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിയോഗിച്ചത്.