Connect with us

International

മരുന്നിലും പിടിമുറുക്കി ട്രംപ്; ഇറക്കുമതിക്ക് 100 ശതമാനം തീരുവ

ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ |  ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ മരുന്നു കമ്പനികളെ ട്രംപിന്റെ പുതിയ പ്രഖ്യാപനം സാരമായി ബാധിക്കും

ഒക്ടോബര്‍ ഒന്ന് മുതല്‍, ഒരു മരുന്നു കമ്പനി അമേരിക്കയില്‍ അവരുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നില്ലായെങ്കില്‍ അവരുടെ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് മരുന്നുകള്‍ക്ക് ഞങ്ങള്‍ 100 ശതമാനം താരിഫ് ചുമത്തും- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതികള്‍ സര്‍ക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ കണക്കുകൂട്ടലാണ് പുതിയ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ .അമേരിക്കയില്‍ പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങിയ പുറത്തുനിന്നുള്ള മരുന്നു കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഉണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

 

 

Latest