Connect with us

International

12 രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക്

അമേരിക്കയുടെ ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം

Published

|

Last Updated

ന്യൂയോര്‍ക്ക് | 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം.

തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംങ്കോ, എക്വിറ്റോറിയല്‍ ഗിനി, ഹെയ്തി, എറിട്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്രാവിലക്ക്.

ക്യൂബ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തി. 2017 ല്‍ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയില്‍ രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest