Kerala
ഇരിട്ടിയില്‍ എം എസ് എഫ് പ്രവര്‍ത്തകന് വെട്ടേറ്റു
കാറിലും ബൈക്കിലും എത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം വെട്ടുകയായിരുന്നു.
കണ്ണൂര്‍ | ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു. എംഎസ്എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന നൈസാമിനെ കാറിലും ബൈക്കിലും എത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം വെട്ടുകയായിരുന്നു. കാലിന് വെട്ടേറ്റ നൈസാമിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് എംഎസ്എഫ് ആരോപിച്ചു. പ്രദേശത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് – എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തില്‍ മുഴക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----




