Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്; മാര്‍ട്ടിന്‍ ആന്റണിയുടെ അപ്പീല്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കേസില്‍ ഇതുവരെ മൂന്ന് പ്രതികളാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്

Published

|

Last Updated

കൊച്ചി |    നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ അപ്പീല്‍ ഹരജി പരിഗണിക്കുന്നത് മാറ്റി. ഫെബ്രുവരി നാലിലേക്കാണ് ഹൈക്കോടതി കേസ് മാറ്റിയത്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. കേസില്‍ ഇതുവരെ മൂന്ന് പ്രതികളാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. മറ്റ് രണ്ട് പ്രതികളുടെയും അപ്പീല്‍ ഹരജികള്‍ക്കൊപ്പമായിരിക്കും മാര്‍ട്ടിന്‍ ആന്റണിയുടെ ഹര്‍ജിയും പരിഗണിക്കുക.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹരജികള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണനക്കെടുത്തിരുന്നു. കേസില്‍ കുറ്റവിമുക്തനായ ദിലീപ് നല്‍കിയ ഹരജികളാണ് കോടതി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ചില മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കോടതി അലക്ഷ്യ ഹര്‍ജി.

 

---- facebook comment plugin here -----

Latest