International
ഇസ്ലാമാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികളടക്കംഎട്ടുപേര്‍ മരിച്ചു
വാതക ചോര്‍ച്ചയെത്തുടര്‍ന്ന് മുറിയില്‍ ഗ്യാസ് നിറഞ്ഞതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ദമ്പതികളടക്കംഎട്ടുപേര്‍ മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. വാതക ചോര്‍ച്ചയെത്തുടര്‍ന്ന് മുറിയില്‍ ഗ്യാസ് നിറഞ്ഞതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും ചുവരുകളും പൂര്‍ണമായും തകര്‍ന്നു. സമീപത്തെ മൂന്ന് വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവസ്ഥലത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ശേഖരിച്ചുവരികയാണ്.
---- facebook comment plugin here -----





