Kerala
താമരശ്ശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം
6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കോഴിക്കോട്| ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം. 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ യാത്ര രാവിലെ എട്ടു മണിയ്ക്ക് മുമ്പും വൈകീട്ട് ആറു മണിയ്ക്ക് ശേഷവുമായി ക്രമീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
---- facebook comment plugin here -----





