From the print
കേരളയാത്ര നടക്കുന്നത് അനിവാര്യമായ കാലത്ത്: മന്ത്രി ഒ ആര്‍ കേളു
സ്നേഹം ഊട്ടിയുറപ്പിക്കാനും കാത്തുസൂക്ഷിക്കാനും കേരളയാത്ര പോലുള്ള ശ്രമങ്ങള്‍ ഉപകരിക്കും. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക കൂടി ഈ യാത്രയുടെ സന്ദേശമാണ്.
കല്‍പ്പറ്റ | നമ്മുടെ സ്നേഹം എവിടെയോ ചോര്‍ന്നുപോയെന്ന് പട്ടികജാതി- പട്ടിക വര്‍ഗ മന്ത്രി ഒ ആര്‍ കേളു. സ്നേഹം ഊട്ടിയുറപ്പിക്കാനും കാത്തുസൂക്ഷിക്കാനും കേരളയാത്ര പോലുള്ള ശ്രമങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാര്യത്തില്‍ ലോകത്തിന് മാതൃകയാണ് കേരളം. ലോകത്ത് പല രാജ്യങ്ങളും കലുഷിതമാകുന്നു. അത് ഭയത്തോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. അങ്ങനെയൊരു അവസ്ഥ കേരളത്തില്‍ സംജാതമായിക്കൂടാ എന്ന സന്ദേശമാണ് കേരളയാത്ര നല്‍കുന്നത്.
സമൂഹത്തില്‍ വിവിധ മേഖലകളില്‍ മൂല്യച്യുതി ഉണ്ടാകുന്നു. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക കൂടി ഈ യാത്രയുടെ സന്ദേശമാണെന്ന് മന്ത്രി പറഞ്ഞു. അനിവാര്യമായ കാലത്താണ് ഇത്തരത്തില്‍ യാത്ര സംഘടിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



