Kerala
പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; വിവാദ പ്രസ്താവനയില്‍ എ കെ ബാലന് വക്കീല്‍ നോട്ടീസയച്ച് ജമാഅത്തെ ഇസ്‌ലാമി
ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നും ജമാഅത്തെ ഇസ്ലാമി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം | വിവാദ പരാമര്‍ശത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ , സിവില്‍ കേസുകള്‍ നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നും ജമാഅത്തെ ഇസ്ലാമി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമിടുന്നതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.. ജമാത്തത്തെ ഇസ്ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്‍ പറഞ്ഞത്.





