Kerala
ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ സാഹസം; കേസെടുത്ത് പോലീസ്, ദേവസ്വം പാപ്പാന്‍ കസ്റ്റഡിയില്‍
കുട്ടിയുടെ അച്ഛന്‍ കൊട്ടിയം സ്വദേശി അഭിലാഷിനായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ്
ആലപ്പുഴ | ആറ് മാസം മാത്രമുള്ള കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ കുഞ്ഞുമായി ആനക്കരികില്‍ പാപ്പാന്‍മാര്‍ സാഹസത്തിന് മുതിര്‍ന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലീസ്. ഹരിപ്പാട് പോലീസാണ് കേസെടുത്തത്.
സംഭവത്തില്‍ ദേവസ്വം പാപ്പാന്‍ ജിതിന്‍ രാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ജുവനൈല്‍ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ കൊട്ടിയം സ്വദേശി അഭിലാഷിനായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
---- facebook comment plugin here -----



