From the print
വയനാട് കടന്ന് യാത്ര തേയിലയുടെ നഗരത്തിലേക്ക്
ഇന്ന് ഗൂഡല്ലൂരിലേക്ക് സ്നേഹയാത്രയായി പ്രയാണം തുടരും.
കേരളയാത്രക്ക് കൽപ്പറ്റയിലെ പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ നഗരിയിൽ നടന്ന സ്വീകരണ സമ്മേളനത്തിനിടെ മന്ത്രി ഒ ആർ കേളു യാത്രാ ഉപനായകരായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരിക്കും പേരോട് അബ്ദുർറഹ്‌മാൻ സഖാഫിക്കും നെൽക്കതിർ സമ്മാനിക്കുന്നു
കല്‍പ്പറ്റ | വയനാടിന്റെ ആവേശക്കുളിരിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ കേരളയാത്രക്ക് അത്യുജ്ജ്വല സ്വീകരണം നല്‍കി. വയലും നാടും കാടും ഹരിതഭംഗി തീര്‍ക്കുന്ന ജില്ലക്ക് മറ്റൊരു അവിസ്മരണീയ കാഴ്ച സമ്മാനിച്ചാണ് യാത്ര കടന്നുപോകുന്നത്. ഇന്ന് തേയിലയുടെ നഗരമായ ഗൂഡല്ലൂരിലേക്ക് സ്നേഹയാത്രയായി പ്രയാണം തുടരും.
ലക്കിടിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ സുന്നീ നേതാക്കളും സെന്റിനറി ഗാര്‍ഡും ചേര്‍ന്ന് യാത്രയെ കല്‍പ്പറ്റയിലേക്ക് സ്വീകരിച്ചു. വഴിയോരങ്ങളില്‍ കേരളയാത്രയെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രവര്‍ത്തകര്‍ അണിനിരന്നു. കല്‍പ്പറ്റ നഗരത്തില്‍ റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു. കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷന് സമീപമുള്ള പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ നഗരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പി ഹസന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. യാത്രാ ഉപനായകന്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. അബ്ദുല്‍ഹകീം അസ്ഹരി പ്രസംഗിച്ചു. ടി സിദ്ദീഖ് എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍, കെ റഫീഖ്, അഡ്വ. ടി ജെ ഐസക്, കെ കെ അഹ്മദ് ഹാജി, ഇ ജെ ബാബു പങ്കെടുത്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി പ്രമേയ പ്രഭാഷണം നടത്തി. അബൂഹനീഫല്‍ ഫൈസി തെന്നല, കെ ഒ അഹ്മദ് കുട്ടി ബാഖവി, നിസാര്‍ സഖാഫി സംബന്ധിച്ചു. എസ് ശറഫുദ്ദീന്‍ സ്വാഗതവും കെ എസ് മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖ നേതാക്കളാണ് ഈയടുത്തായി വയനാടിനെ പ്രതിനിധാനം ചെയ്തതെന്നതിനാല്‍ വികസന കാര്യങ്ങള്‍ എളുപ്പമാകുമെന്ന നിലയില്‍ നാട്ടുകാര്‍ അര്‍പ്പിച്ച വിശ്വാസത്തെ അവര്‍ ദേശീയതലത്തില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡാണ് വയനാട്ടിലേത്. രാത്രിയാത്രാ നിരോധം അവസാനിപ്പിക്കുകയും ചുരത്തിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




