From the print
ജില്ലകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഔദ്യോഗിക തലത്തിലെത്തിക്കും
വിദ്യാഭ്യാസം,ഗതാഗതം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്.
കേരളയാത്രക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കുന്നു
കല്‍പറ്റ | കേരളയാത്രയെത്തുന്ന ഓരോ ജില്ലയുടെയും പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നു. എല്ലാ ജില്ലകളും നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് യാത്ര കടന്നുപോകുന്നത്. വിദ്യാഭ്യാസം,ഗതാഗതം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്.
യാത്രകള്‍ ഓരോ ജില്ലയിലും എത്തുമ്പോള്‍ അതത് ജില്ലകളുടെ നാനോന്മുഖമായ പ്രശ്നങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലെ നീലഗിരി ഉള്‍പ്പെടെ എല്ലാ ജില്ലയിലും ഓരോ കേന്ദ്രങ്ങളിലും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രണ്ട് കേന്ദ്രങ്ങളിലുമാണ് യാത്രക്ക് സ്വീകരണം നല്‍കുന്നത്.
പ്രശ്നങ്ങള്‍ വിശദമായി പഠന വിധേയമാക്കിയാണ് പ്രസ്ഥാന ഇടപെടല്‍. എല്ലാ ജില്ലയിലും സ്വീകരണ സമ്മേളനത്തിന് മുമ്പ് വാര്‍ത്താസമ്മേളനം വിളിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനം എന്നതിലപ്പുറം മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം.
ഓരോ ജില്ലയുടെയും പ്രശ്നങ്ങളടങ്ങിയ വിവരങ്ങള്‍ ഔദ്യോഗിക തലങ്ങളിലെത്തിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഓരോ സര്‍ക്കാറുകളുടെയും പരിധിയില്‍ വരുന്ന വിഷയങ്ങള്‍ അതത് സര്‍ക്കാറുകള്‍ക്ക് മുന്പാകെ സമര്‍പ്പിക്കുന്ന രീതിയാണ് കാണുന്നത്.




